സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; കെഎസ്ഇബിയുടെ അറിയിപ്പ് ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ നിയന്ത്രണം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നാണ് കെ എസ് ഇ ബി അറിയിച്ചത്. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർദ്ധനവും, ജാര്‍ഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് (വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയിൽ 500 മെഗാ വാട്ട് മുതൽ 650 ന വരെ കുറവ് പ്രതീക്ഷിക്കുന്നുവെന്നാണ് കെ എസ് ഇ ബി അറിയിച്ചത്.
പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും കെ എസ് ഇ ബി അറിയിച്ചു.

കെ എസ് ഇ ബി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്
സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ വന്ന വലിയ വർദ്ധനവും, ഝാർഖണ്ടിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു ജനറേറ്റർ തകരാറിലായതിനെത്തുടർന്ന് ലഭിക്കേണ്ട വൈദ്യുതിയിൽ വന്ന അവിചാരിതമായ കുറവും കാരണം പീക്ക് സമയത്ത് ( വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ ) വൈദ്യുതി ലഭ്യതയിൽ 500 M W മുതൽ 650 M W വരെ കുറവ് പ്രതീക്ഷിക്കുന്നു.
പവർ എക്സ്ചേഞ്ച് മാർക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാം. വൈകീട്ട് 7 മണി മുതൽ രാത്രി 11 വരെ വൈദ്യുതി ഉപഭോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.












Click it and Unblock the Notifications