കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരൊക്കെ തെറിക്കും, ആരൊക്കെ വാഴും; സംസ്ഥാന കോൺഗ്രസില്‍ അടിമുടി മാറ്റം, സാധ്യത തള്ളാതെ കെസി വേണുഗോപാൽ

Google Oneindia Malayalam News

കണ്ണൂര്‍: തദ്ദേശ തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തത് കോണ്‍ഗ്രസിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളും വിവാദങ്ങളും കത്തി നില്‍ക്കുന്ന സമയത്ത് പ്രതീക്ഷിച്ച വിജയം നേടിയെടുക്കാന്‍ കഴിയാത്തത് നേതൃത്വത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമാക്കിയിട്ടുണ്ട്.

ഇനി വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസിനെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യേണ്ടിവരും. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് നേതൃ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. നേതൃമാറ്റം തള്ളാതെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗാപാലും രംഗത്തെത്തിയതോടെ സംസ്ഥാന കോണ്‍ഗ്രസില്‍ ആരൊക്കെ വാഴും ആരൊക്കെ തെറിക്കും എന്ന് കണ്ടറിയണം.

കേരളത്തിലെ സ്ഥിതി

കേരളത്തിലെ സ്ഥിതി

കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി എഐസിസി സംഘം പഠഇച്ച് തീരുമാനമെടുക്കുമെന്നാണ് കെസി വേണുഗോപാല്‍ പറയുന്നത്. താഴെത്തട്ടുള്ള സംഘടന സംവിധാനം ശക്തിപ്പെടുത്തണം. വളരെ വ്യക്തമായ കാഴ്ചപ്പാടോടു കൂടി മുന്നോട്ടു പോകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം പരിഹരിക്കണം

എല്ലാം പരിഹരിക്കണം

എവിടെയൊക്കെയാണ് ദൗര്‍ബല്യങ്ങളുള്ളതെന്ന് കണ്ടെത്തി ഒന്നും നോക്കാതെ പരിഹരിച്ച് മുന്നോട്ടുകൊണ്ടു പോകണം. പാര്‍ട്ടി അയിരിക്കണം മുന്‍ഗണന. പാര്‍ട്ടി മാത്രം, പാര്‍ട്ടിക്ക് അതീതമായുള്ള എല്ലാ മുന്‍ഗണനയെയും ഒഴിവാക്കാന്‍ എല്ലാവരും മനസുകാണിച്ച് മുന്നോട്ടുപോകേണ്ട സമയമാണിതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

നേരത്തെ പറഞ്ഞത്

നേരത്തെ പറഞ്ഞത്

അതേസമയം, ഒരാഴ്ച മുമ്പ് സംസ്ഥാന കോണ്‍ഗ്രസില്‍ നേതൃമാറ്റം ഉണ്ടാകില്ലെന്നാണ് കെസി വേണുഗാപാല്‍ പറഞ്ഞത്. എന്നാല്‍ അദ്ദേഹം ഇപ്പോള്‍ അതില്‍ ഉറച്ച് നില്‍ക്കുന്നില്ല. പാര്‍ട്ടിയാണ് വലുതെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്. തദ്ദേശ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ഇനിയും ഇതേ രീതിയില്‍ മുന്നോട്ടു പോകാനാകില്ലെന്ന വിലയിരുത്തലിലാണ് എഐസിസി നേതൃത്വം.

റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട്

തിരുത്തല്‍ നടപടികളുടെ ഭാഗമായി കേന്ദ്ര നേതൃത്വത്തെ അയച്ച് റിപ്പോര്‍ട്ട് തേടുകയാണ് ചെയ്യുക. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം കൈക്കൊള്ളുക. ഹൈക്കമാന്‍ഡ് കേരളത്തിലെ കാര്യങ്ങള്‍ വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Recommended Video

cmsvideo
കോൺഗ്രസ് അടിമുടി മാറുന്നു..കേരളം പാഠമാക്കി പ്രവർത്തനം | Oneindia Malayalam
മുഖ്യമന്ത്രിയുടെ വിമര്‍ശനം

മുഖ്യമന്ത്രിയുടെ വിമര്‍ശനം

യുഡിഎഫിലെ കാര്യങ്ങള്‍ തീരുമാനിക്കുന്നത് ലീഗാണെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിലും കെസി വേണുഗോപാലും പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രസ്താവന ദുഷ്ടലാക്കോടെയുള്ളതാണ്. ലീഗിനെ യുഡിഎഫില്‍ നിന്നും അടര്‍ത്തി മാറ്റാനുള്ള ശ്രമം ഉണ്ടായോ എന്ന ചോദ്യത്തിന് അതാണ് ദുഷ്ടലാക്കെന്ന് താന്‍ സൂചിപ്പിച്ചത് അതുകൊണ്ടാണെന്നും കെസി പറഞ്ഞു.

ചെന്നിത്തലയുടെ നാട്ടില്‍ ട്വിസ്റ്റ്, യുഡിഎഫ് പിന്തുണ എല്‍ഡിഎഫിന്, ബിജെപി വെട്ടാനുള്ള നീക്കം!!ചെന്നിത്തലയുടെ നാട്ടില്‍ ട്വിസ്റ്റ്, യുഡിഎഫ് പിന്തുണ എല്‍ഡിഎഫിന്, ബിജെപി വെട്ടാനുള്ള നീക്കം!!

'മുസ്ലീം ലീഗ്‌ വര്‍ഗീയ പാര്‍ട്ടി'; മുഖ്യമന്ത്രിയെ ശരിവെച്ച്‌ എ വിജയരാഘവന്‍'മുസ്ലീം ലീഗ്‌ വര്‍ഗീയ പാര്‍ട്ടി'; മുഖ്യമന്ത്രിയെ ശരിവെച്ച്‌ എ വിജയരാഘവന്‍

കോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവികോട്ടയത്തിന് പിന്നാലെ ഏറ്റുമാനൂരും; സ്വതന്ത്രരുടെ പിന്തുണ യുഡിഎഫിന്, വാഗ്ദാനം അധ്യക്ഷ പദവി

ഏറ്റുമുട്ടലിന്റെ ഭാഷയില്‍ സംസാരിച്ചുശീലിച്ച ഇതിഹാസരാജ, പാര്‍ട്ടി അടിമകളുടെ ആള്‍ദൈവമാണ് പിണറായി; പികെ ഫിറോസ്ഏറ്റുമുട്ടലിന്റെ ഭാഷയില്‍ സംസാരിച്ചുശീലിച്ച ഇതിഹാസരാജ, പാര്‍ട്ടി അടിമകളുടെ ആള്‍ദൈവമാണ് പിണറായി; പികെ ഫിറോസ്

ഏട്ടൻ ബാവയും അനിയൻ ബാവയും! ബിജെപി കേരളത്തില്‍ തകര്‍ന്നടിയാന്‍ കാരണം ഇതെല്ലാം... ശോഭ പക്ഷത്തിന്റെ വിലയിരുത്തൽഏട്ടൻ ബാവയും അനിയൻ ബാവയും! ബിജെപി കേരളത്തില്‍ തകര്‍ന്നടിയാന്‍ കാരണം ഇതെല്ലാം... ശോഭ പക്ഷത്തിന്റെ വിലയിരുത്തൽ

English summary
Possibility of leadership change in KPCC, decision take after studying issues Says, KC Venugapal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X