'നായർ യുവാക്കൾക്ക് പെണ്ണ് കിട്ടാനില്ല; സമുദായത്തിനായി ഓരോ വീട്ടിൽ 3 കുട്ടികൾ'; ട്രോളി സോഷ്യല്‍ മീഡിയ
വിവാഹവും പ്രത്യുല്‍പ്പാദനവും ഇല്ലെങ്കില്‍ നമ്മള്‍ ശോഷിച്ച് ഇല്ലാതാകുമെന്നതില്‍ സംശയമില്ല. നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ യാതൊരു ഡിമാന്റും ഇല്ലെങ്കില്‍ക്കൂടിയും പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്.

കൊച്ചി: നായര്‍ സമുദായത്തിലെ ആണ്‍കുട്ടികള്‍ക്ക് പെണ്ണ് കിട്ടാതെ നില്‍ക്കുകയാണെന്ന അഭിപ്രായം പങ്കുവച്ച കുറിപ്പ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വലിയ രീതിയിലുള്ള ട്രോളുകളാണ് ഈ പോസ്റ്റ് നേരിട്ടത്. സുരേഷ് ജി നായര്‍ എന്ന ഫേസ്ബുക്ക് പ്രൊഫൈലാണ് നായര്‍ സമൂഹം അതി സങ്കീര്‍ണമായ അവസ്ഥയിലാകുമോ എന്ന തലക്കെട്ടില്‍ ഒരു കുറിപ്പ് പങ്കുവച്ചത്.

വിവാഹം കഴിയാതെ
നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണെന്നാണ് കുറിപ്പില്‍ പറയുന്നത്.

ട്രോളുകളുമായി സോഷ്യല്‍ മീഡിയ
എന്നാല്‍ കുറിപ്പിനെ ട്രോളുകള്‍ കൊണ്ടാണ് സോഷ്യല്‍ മീഡിയ സ്വീകരിച്ചത്. പരിഹാസം നിറഞ്ഞ കമന്റുകളാണ് ഈ പോസ്റ്റിന് താഴ പ്രത്യക്ഷപ്പെട്ടത്. കൂടാതെ കൂടുതല്‍ റിയാക്ഷനും ചിരി ( ഹാ ഹാ ) ആയിരുന്നു. ചിലര്‍ പോസ്റ്റിനെ പരിഹസിക്കുമ്പോള്‍ മറ്റ് ചിലര്‍ വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്.

പരിഹാസവും വിമര്‍ശനവും
കേരളത്തില്‍ ജാതിയില്ലെന്ന് പറയുന്നവര്‍ ഈ പോസ്റ്റ് വായിക്കണമെന്നും എങ്ങെനയാണ് ചിലര്‍ ജാതിപരമായി സമൂഹത്തെ വിഭജിക്കുന്നതെന്നുമാണ് പോസ്റ്റിന് താഴെ വരുന്ന വിമര്‍ശനങ്ങള്‍. ചില കമന്റുകള്‍ ഇങ്ങനെയാണ്, ജോലിയും കൂലിയും വിദ്യാഭ്യാസവും ഇല്ലാതെ കുല മഹിമയും കൊണ്ട് പെണ്ണ് കാണാന്‍ പോയാല്‍ ഏത് കൊമ്പത്തെ ജാതി ആയാലും സ്വന്തമായി പഠിച്ച് ജോലി ചെയ്യുന്ന പെണ്ണ് ആട്ടിയിറക്കും. സ്വന്തം വീടിന് പുറത്തിറങ്ങി നോക്കിയാല്‍ കാണാം എന്നാണ് ഒരാള്‍ കമന്റായി കുറിച്ചത്.

ചില കമന്റുകള്‍
എന്റെ പൊന്ന് ജേഷ്ട്ടാ..കല്യാണം എന്ന് പറയുന്നത്.. നമ്മള്‍ ഉദ്ദേശിക്കുന്ന ടൈമില്‍. നടക്കില്ല. അതിന്. അതിന്റെതായ ഒരു. ടൈം ഉണ്ട്.. പിന്നെ മനസിന് ഇണങ്ങിയ ഒരു പെണ്‍കുട്ടിയെ.. ജാതി. മതം. ഒന്നും നോക്കാതെ. ഒരു മനുഷ്യ സ്ത്രീ യെ. കണ്ടെത്തുക.. അതിനെ.അച്ഛനും അമ്മയും. മറ്റ് ബന്ധുക്കളും ചേര്‍ന്ന് ആലോചിച്ചു വിവാഹം കഴിക്കുക..എല്ലാം ശുഭം എന്നാണ് മറ്റൊരാള്‍ കമന്റില്‍ കുറിച്ചത്. സുരേഷ് ജി നായരുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

നായര്‍ സമൂഹം അതിസങ്കീര്‍ണ്ണ അവസ്ഥയിലാകുമോ?
നായന്മാരിലെ ആയിരക്കണക്കിന് പുരുഷന്മാര്‍ വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്. ഇങ്ങനെ തുടരുകയാണെങ്കില്‍ 2010ന് ശേഷം വിവാഹിതരായവര്‍ക്ക് ജനിക്കുന്ന മക്കള്‍ പ്രായപൂര്‍ത്തി ആകുമ്പോള്‍ അവര്‍ ആരെ വിവാഹം കഴിക്കും എന്നത് ചിന്താവിഷയമാണ്!
ഏകദേശം 2030ഓടുകൂടി നമ്മുടെ മക്കളെ ഇതര ജാതി, മതസ്ഥര്‍ക്ക്, അവര്‍ പറയുന്ന ഡിമാന്‍ഡ് അംഗീകരിച്ചു വിവാഹം നടത്തിക്കൊടുക്കേണ്ട ഗതികേട് നായര്‍ സമൂഹത്തിന് ഉണ്ടാകും.

പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്
വിവാഹവും പ്രത്യുല്‍പ്പാദനവും ഇല്ലെങ്കില്‍ നമ്മള്‍ ശോഷിച്ച് ഇല്ലാതാകുമെന്നതില്‍ സംശയമില്ല. നായര്‍ സമൂഹത്തിലെ ആണ്‍കുട്ടികള്‍ യാതൊരു ഡിമാന്റും ഇല്ലെങ്കില്‍ക്കൂടിയും പെണ്ണു കിട്ടാതെ നില്‍ക്കുകയാണ്. അവര്‍ക്കൊരു പരിഗണനപോലും ആരും കൊടക്കുന്നില്ല. അവരെപ്പോലെ ആയിരങ്ങള്‍ ഇങ്ങനെ അവിവാഹിതര്‍ ആയി നിന്നാല്‍ നായരെന്ന് അഭിമാനിക്കുന്ന നമ്മുടെ അവസ്ഥയെന്താകും എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു.

കേരളത്തിലുള്ള നായര്‍
കേരളത്തിന് പുറത്ത് വടക്കേ ഇന്ത്യയില്‍ അവിടെ സ്ഥിരതാമസം ആക്കിയ മറ്റു സംസ്ഥാനക്കാരെയാണ് നമ്മുടെ കുട്ടികള്‍ കൂടുതലായി വിവാഹം കഴിക്കുന്നതായി കണ്ടുവരുന്നു. കേരളത്തിലുള്ള നായര്‍ മാതാപിതാക്കള്‍ അവരുടെ മക്കളെ വടക്കേ ഇന്ത്യയിലേക്ക് അയക്കാന്‍ താല്പര്യപ്പെടാത്തതും ഇതിനൊരു കാരണമാണ്.

മൂന്നു കുട്ടികള്‍ എന്ന നിലയിലേക്ക്
ഈ സമുദായം നിലനില്‍ക്കണമെങ്കില്‍ ഓരോ വീട്ടിലും കുറഞ്ഞത് മൂന്നു കുട്ടികള്‍ എന്ന നിലയിലേക്ക് നമ്മള്‍ കടക്കേണ്ടതാണ്.ഉടന്‍ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തിയേ മതിയാകൂ. സമുദായ ആചാര്യന്മാരും സമുദായ നേതാക്കളും ഇതിനുവേണ്ടി അംഗങ്ങളില്‍ അവബോധം ഉണ്ടാക്കണമെന്നാണ് എന്റെ അഭിപ്രായം.












Click it and Unblock the Notifications