കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് പോസ്റ്റ്: സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ കേസ്

Google Oneindia Malayalam News

കൊല്ലം: അന്തരിച്ച സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ അപമാനിച്ച് പോസ്റ്റിട്ട സംഭവത്തില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു. ചിതറ സബ് രജിസ്ട്രാര്‍ ഓഫീസിലെ ഹെഡ് ക്ലര്‍ക്ക് സന്തോഷ് രവീന്ദ്രന്‍ പിള്ളയ്‌ക്കെതിരെയാണ് കേസെടുത്തത്.

നേരത്തെ കോടിയേരി ബാലകൃഷ്ണനെ അവഹേളിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിന് മുല്ലപ്പള്ളി രാമചന്ദ്രന്റെ മുന്‍ ഗണ്‍മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനിലെ പൊലീസുകാരനായ ഉറൂബിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സിറ്റി പൊലീസ് കമ്മിഷണര്‍ സ്പര്‍ജന്‍കുമാറാണ് നടപടി എടുത്തത്.

kodiyeri

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ കോടിയേരി ബാലകൃഷ്ണനെ കൊലപാതകി എന്ന് വിളിച്ചാണ് ഉറൂബ് അധിക്ഷേപകരമായ കുറിപ്പിട്ടത്. ഉറൂബ് അംഗമായ പോത്തന്‍കോടുള്ള ഒരു സ്‌കൂളിന്റെ പിടിഎ ഗ്രൂപ്പിലാണ് കോടിയേരിക്കെതിരെ പോസ്റ്റിട്ടത്. നടപടിയാവശ്യപ്പെട്ട് സിപിഎം ആനകോട് ബ്രാഞ്ച് സെക്രട്ടറി ഉറൂബിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര നിര്‍മ്മാതാവ്അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു; വിട പറഞ്ഞത് മലയാളത്തിന്റെ പ്രിയപ്പെട്ട ചലച്ചിത്ര നിര്‍മ്മാതാവ്

അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് അന്തരിച്ചത്. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മൃതദേഹം ഞായറാഴ്ച ഉച്ചയോടെ കണ്ണൂരില്‍ എത്തിച്ചിരുന്നു. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു.

ചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരിചെങ്കൊടി പുതപ്പിച്ച് പിണറായി, പൊട്ടിക്കരഞ്ഞ് തളര്‍ന്നുവീണ് വിനോദിനി; വികാരനിര്‍ഭരമായി തലശേരി

തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥിയായി. യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973-ല്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980 - 82ല്‍ ഡിവൈഎഫ്ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു. 1990- 95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988-ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995-ല്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ കോടിയേരി 2002-ല്‍ ഹൈദരാബാദ് 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008-ലെ 19-ാം പാര്‍ടി കോണ്‍ഗ്രസില്‍ പിബി അംഗമായി. 2015-ലെ ആലപ്പുഴ സമ്മേളനത്തിലാണ് ആദ്യം സെക്രട്ടറിയായത്. 2018-ല്‍ തൃശൂര്‍ സമ്മേളനത്തില്‍വെച്ച് രണ്ടാമതും, എറണാകുളം സമ്മേളനത്തില്‍വെച്ച് മൂന്നാമതും പാര്‍ടി സെക്രട്ടറിയായി തെരഞ്ഞെടുത്തു.

'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്'മൗനം വെടിഞ്ഞ് അമൃത സുരേഷ്': ഇനി നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് താരം, മുന്നറിയിപ്പ്

അസുബാധിതനായതിനെ തുടര്‍ന്ന് സെക്രട്ടറി സ്ഥാനം ഒഴിയുകയായിരുന്നു. 1987, 2001, 2006, 2011-ലും നിയമസഭയില്‍ തലശേരിയെ പ്രതിനിധാനം ചെയ്തു. 2006 - 11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 കാലത്ത് പ്രതിപക്ഷ ഉപനേതാവായിരുന്നു.

English summary
Post insulting Kodiyeri Balakrishnan: case against government official
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X