ജിഷയെ കൊന്നത് ഇങ്ങനെ, കഴുത്ത് ഞെരിച്ച്...കശേരുക്കള്‍ തകര്‍ത്ത്... എന്നിട്ടും തീര്‍ന്നില്ല ക്രൂരത
എറണാകുളം: പെരുമ്പാവൂരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മരണത്തെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴുത്ത് ഞെരിച്ചതാണ് ജിഷയുടെ മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.കശേരുക്കള്‍ തകരുന്ന തരത്തിലാണ് ജിഷയുടെ കഴുത്ത് ഞെരുക്കിയിരിയ്ക്കുന്നത്. കഴിഞ്ഞ ദിവസം പുറത്ത് വന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മാരകമായ മുറിവേറ്റതിന്റെ 38 പാടുകള്‍ ജിഷയുടെ ശരീരത്തില്‍ ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പീഡനശ്രമം നടന്നിട്ടുണ്ട്. ശരീരത്തില്‍ കടിയേറ്റ പാടുകളുണ്ട്. ഇരു ചുമലുകളും ശക്തമായി പിടിച്ച് തിരിച്ച അവസ്ഥയിലായിരുന്നു. കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ദേഹത്ത് കടിച്ച് മുറിവേല്‍പ്പിച്ചിരിയ്ക്കുന്നത്. ശീരം തുളഞ്ഞിറങ്ങുന്ന തരത്തിലാണ് കടിച്ചിരിയ്ക്കുന്നത്. ക്രൂരമായ ആക്രമണവും പീഡനവും മൂലമാണ് ജിഷ കൊല്ലപ്പെട്ടതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടാണ്.

പ്രധാന അവയവങ്ങള്‍ക്കെല്ലാം മാരകമായി മുറിവേറ്റിട്ടുണ്ട്. ആന്തരീകാവയവങ്ങളുടെ പരിശോധനയും ഡിഎന്‍എ പരിശോധനയും തിരുവനന്തപുരം രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിലായിരിയ്ക്കും നടത്തുക. കൊലപാതകം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താന്‍ ഇതുവരേയും പൊലീസിന് കഴിഞ്ഞിട്ടില്ല.












Click it and Unblock the Notifications