കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹാദിയക്ക് കത്ത് വായിക്കാൻ പോലും അനുവാദമില്ല! എസ്ഐഒ നേതാവിന്റെ കത്തുകൾ അച്ഛൻ തിരിച്ചയച്ചു...

പോലീസ് സംരക്ഷണയിൽ കഴിയുന്ന ഹാദിയയ്ക്ക് കത്ത് നേരിട്ട് നൽകാനാകില്ലെന്നാണ് തപാൽ വകുപ്പ് വിശദീകരണം നൽകിയിരിക്കുന്നത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോട്ടയം: വൈക്കത്ത് വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയ്ക്ക് നേരിട്ട് കത്ത് നൽകാനാകില്ലെന്ന തപാൽ വകുപ്പിന്റെ വിശദീകരണം വിവാദമാകുന്നു. ഹാദിയ പോലീസ് സംരക്ഷണയിൽ കഴിയുന്നതിനാൽ കത്ത് നേരിട്ട്
നൽകാനാകില്ലെന്നും, കത്ത് പിതാവിന് കൈമാറാനേ കഴിയുകയുളളുവെന്നുമാണ് തപാൽ വകുപ്പിന്റെ വിശദീകരണം.

റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്! രാത്രി 12 മണി വരെ അവൾ... ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്റിൻസിയുടെ കിടപ്പുമുറിയിൽ ആരോ വന്നിട്ടുണ്ട്! രാത്രി 12 മണി വരെ അവൾ... ഒടുവിൽ അന്വേഷണം ക്രൈംബ്രാഞ്ചിന്

മക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണംമക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ! കാമുകൻ മതി, മതം പഠിക്കണം

എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബ് കഴിഞ്ഞദിവസം ഹാദിയയ്ക്ക് രജിസ്ട്രേർഡ് കത്തുകൾ അയച്ചിരുന്നു. എന്നാൽ ഇതെല്ലാം രക്ഷിതാവ് നിരസിച്ചു എന്ന പേരിൽ തപാൽ വകുപ്പ് സുഹൈബിന് തന്നെ തിരിച്ചയച്ചു. ഇതു ചോദ്യം ചെയ്ത് നൽകിയ പരാതിയിലാണ് പോലീസ് സംരക്ഷണയിൽ കഴിയുന്ന ഹാദിയയ്ക്ക് കത്ത് നേരിട്ട് നൽകാനാകില്ലെന്ന് തപാൽ വകുപ്പ് വിശദീകരണം നൽകിയിരിക്കുന്നത്. വീട്ടുതടങ്കലിൽ കഴിയുന്ന ഹാദിയയ്ക്ക് ഒരു കത്ത് വായിക്കാനുള്ള സ്വാതന്ത്ര്യം പോലുമില്ലെന്നാണ് ഇപ്പോൾ ആരോപണമുയർന്നിരിക്കുന്നത്.

ഇരുകാലുകളും തളർന്ന നസീറ പെൺവാണിഭ സംഘത്തിന്റെ നേതാവ്! ഒട്ടേറെ യുവതികൾ, ഫോട്ടോ കണ്ടാൽ ആരും വീഴും... ഇരുകാലുകളും തളർന്ന നസീറ പെൺവാണിഭ സംഘത്തിന്റെ നേതാവ്! ഒട്ടേറെ യുവതികൾ, ഫോട്ടോ കണ്ടാൽ ആരും വീഴും...

എസ്ഐഒ സംസ്ഥാന പ്രസിഡന്റ്....

എസ്ഐഒ സംസ്ഥാന പ്രസിഡന്റ്....

എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബാണ് ഹാദിയയുടെ മേൽവിലാസത്തിൽ രജിസ്ട്രേർഡ് കത്തുകൾ അയച്ചത്. എന്നാൽ ഇവയെല്ലാം രക്ഷിതാവ് നിരസിച്ചുവെന്ന് കാണിച്ച് തൊട്ടടുത്ത ദിവസം തന്നെ സുഹൈബിന് തിരിച്ചയച്ചു.

പിതാവിന് നൽകി...

പിതാവിന് നൽകി...

ഹാദിയക്കുള്ള കത്തുകൾ പിതാവിന് നൽകിയെന്നും, എന്നാൽ പിതാവ് അതെല്ലാം നിരസിച്ചുവെന്നുമാണ് തപാൽ വകുപ്പിന്റെ വിശദീകരണം. കത്തുമായി ചെന്ന പോസ്റ്റ്മാനെയും തപാൽ ഉദ്യോഗസ്ഥരെയും ഹാദിയയെ കാണാൻ അനുവദിച്ചില്ലെന്നും വിശദീകരണത്തിലുണ്ട്.

നേരിട്ട് നൽകാൻ കഴിയില്ല...

നേരിട്ട് നൽകാൻ കഴിയില്ല...

ഹാദിയ പോലീസ് സംരക്ഷണയിലായതിനാൽ നേരിട്ട് കത്ത് നൽകാനാകില്ലെന്നാണ് തപാൽ വകുപ്പിന്റെ നിലപാട്. ഹാദിയയുടെ പിതാവാണ് കത്തുകൾ നിരസിച്ചതെന്നും തപാൽ വകുപ്പിന്റെ വിശദീകരണത്തിൽ
വ്യക്തമായി പറയുന്നുണ്ട്.

നിയമവിരുദ്ധം...

നിയമവിരുദ്ധം...

രജിസ്ട്രേർഡ് പോസ്റ്റ് ആയി അയക്കുന്ന കത്തുകൾ സ്വീകർത്താവായ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കേ മറ്റൊരാൾക്ക് വാങ്ങാനോ നിരസിക്കാനോ അധികാരമില്ലെന്നാണ് നിയമം.

പരാതി...

പരാതി...

രജിസ്ട്രേർഡ് പോസ്റ്റ് മേൽവിലാസക്കാരനിൽ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയെന്നും, തപാൽ വകുപ്പിലെ ചില ഉദ്യോഗസ്ഥർ നിയമങ്ങൾ അട്ടിമറിച്ചെന്നും കാണിച്ചാണ് തപാൽ വകുപ്പിന് പരാതി നൽകിയിരിക്കുന്നത്.

കത്ത് വായിക്കാൻ പോലും...

കത്ത് വായിക്കാൻ പോലും...

പ്രായപൂർത്തിയായ ഒരു വ്യക്തിയുടെ അവകാശങ്ങൾ പൂർണ്ണമായും നിരസിക്കാനുള്ള അധികാരം ഗാർഡിയന് കോടതി നൽകിയിട്ടില്ലെന്നിരിക്കെ പോലീസ് സംരക്ഷണം എന്ന പേര് പറഞ്ഞ് പിണറായി പോലീസും സംഘപരിവാറും മൗലികാവകാശങ്ങൾ നിഷേധിക്കുകയാണെന്നാണ് എസ്ഐഒ സംസ്ഥാന പ്രസിഡന്റ് സിടി സുഹൈബ് പറഞ്ഞത്.

അവകാശങ്ങൾ...

അവകാശങ്ങൾ...

ഹാദിയ സകല മൗലികാവകാശങ്ങളും നിഷേധിക്കപ്പെട്ട അവസ്ഥയിലാണെന്നും, അന്വേഷണവുമായി ചെന്ന തപാൽ ഉദ്യോഗസ്ഥരെ പോലും കാണാൻ അനുവദിക്കാത്ത പോലീസ് സംരക്ഷണത്തിനെതിരെയാണ്
സമരങ്ങൾ തിരിയേണ്ടതെന്നും സിടി സുഹൈബ് പറഞ്ഞു.

English summary
postal department didn't give letters to hadiya.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X