കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തദ്ദേശ തിരഞ്ഞെടുപ്പില്‍ കൊവിഡ്, കിടപ്പ് രോഗികള്‍ക്ക് തപാല്‍ വോട്ട്; വോട്ടെടുപ്പ് സമയവും നീട്ടും

Google Oneindia Malayalam News

തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ തപാല്‍ വോട്ടിന് അംഗീകാരം നല്‍കി മന്ത്രിസഭാ യോഗം. കിടപ്പ് രോഗികള്‍ക്കും കൊവിഡ് രോഗികള്‍ക്കുമാണ് പുതുതായി തപാല്‍ വോട്ട് അനുവദിക്കുക. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും തപാല്‍ വോട്ട് ചെയ്യാം. മറ്റ് സാങ്കേതിക കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനമെടുക്കുമെന്നും മന്ത്രിസഭാ യോഗം വ്യക്തമാക്കി.

'മൊഞ്ചില്ലാത്ത എന്റെ കാലുകളും'; സദാചാര കോമരങ്ങൾക്ക് ചുട്ടമറുപടി,പ്രതിഷേധം ഏറ്റെടുത്ത് ഹരീഷ് പേരടിയും'മൊഞ്ചില്ലാത്ത എന്റെ കാലുകളും'; സദാചാര കോമരങ്ങൾക്ക് ചുട്ടമറുപടി,പ്രതിഷേധം ഏറ്റെടുത്ത് ഹരീഷ് പേരടിയും

വോട്ടെടുപ്പിന്‍റെ തലേദിവസം കൊവിഡ് സ്ഥിരീകരിച്ചാല്‍ തെര. കമ്മീഷന്‍ നിലപാടെടുക്കും. വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ നീട്ടാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാനും യോഗത്തില്‍ തീരുമാനമായി. വോട്ടെടുപ്പ് സമയം രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാക്കിയാണ് നീട്ടുക. അതേസമയം കൊവിഡ് പ്രതിസന്ധി കാലത്ത് പിടിച്ച സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിഎഫില്‍ ലയിപ്പിക്കാനും മന്ത്രിസഭാ യോഗം തീരുമാനമെടുത്തു.

 voting-

Recommended Video

cmsvideo
രാജ്യത്തിന് വീണ്ടും പ്രതീക്ഷ, ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ പുനരാരംഭിച്ചു | Oneindia Malayalam

പിടിച്ചെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ഏപ്രിലില്‍ 9 ശതമാണം പലിശയോടെ പിഎഫില്‍ ലയിപ്പിക്കും. സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം 5 ഗഡുക്കളായാണ് പിടിച്ചിരുന്നത്. കൊവിഡ് സാഹചര്യത്തില്‍ അതിഥി തൊഴിലാളികള്‍ക്കുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.

ഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിളഇരവാദത്തിന് പിന്നാലെ വനിതാ കാര്‍ഡ്; യുദ്ധം സ്വന്തം നാട്ടില്‍ നിന്ന് തുടങ്ങു; കങ്കണക്കെതിരെ ഊര്‍മിള

 കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ് കൊവിഡ് വാക്സിന്‍ ഒരു മാസത്തിനുള്ളില്‍ പുറത്തിറക്കും; പുതിയ പ്രഖ്യാപനവുമായി ഡൊണാള്‍ഡ് ട്രംപ്

English summary
Postal votes for covid patients and bed ridden in local elections; Cabinet approval for ordinance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X