പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ
ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ട് ചെയ്യേണ്ട രീതിയിൽ മാറ്റമുണ്ട്. വോട്ട് ചെയ്ത് തപാലിൽ അയക്കുന്ന രീതി ഇത്തവണയില്ല. പകരം രണ്ടുതരം ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് അവർ ജോലിചെയ്യുന്ന നിയോജകമണ്ഡലങ്ങളിൽ പോസ്‌റ്റൽ വോട്ട് ചെയ്യാൻ വോട്ടർ ഫെസിലിറ്റേഷൻ സെന്ററുകൾ അഥവാ വിഎഫ്‌സികൾ സജ്ജമാക്കും. അവശ്യസേവന വിഭാഗത്തിൽപ്പെട്ടവർക്ക് സ്വന്തം നിയോജകമണ്ഡലങ്ങളിൽച്ചെന്ന് വോട്ടുചെയ്യാൻ പോസ്‌റ്റൽ വോട്ടിങ് സെന്ററുകൾ അഥവാ പിവിസികളും ഒരുക്കും.
പോളിങ് ചുമതലയുള്ള ജീവനക്കാർക്ക് പോസ്റ്റൽ വോട്ടിന് ഫോം 12-ൽ ഏപ്രിൽ രണ്ടുവരെ അപേക്ഷിക്കാം. വോട്ട് ചെയ്യുന്നതിനുള്ള ഫെസിലിറ്റേഷൻ സെൻറർ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നിയമസഭ മണ്ഡലത്തിലായിരിക്കും. അവിടെത്തന്നെ ആയിരിക്കും രണ്ടാംഘട്ട പരിശീലനകേന്ദ്രവും. മാർച്ച് 31 മുതൽ ഏപ്രിൽ എട്ടുവരെ വോട്ട് ചെയ്യാം. എല്ലാ നിയോജകമണ്ഡലങ്ങളിലും സെന്ററുണ്ടാവും. പോളിങ് ബൂത്തിലുണ്ടാകുന്ന എല്ലാ ക്രമീകരണങ്ങളും ഈ സെന്ററുകളിൽ ഒരുക്കുകയും ചെയ്യും.

ബാലറ്റിലായിരിക്കും വോട്ട് രേഖപ്പെടുത്തേണ്ടത്. വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ്, ഇലക്‌ഷൻ ഡ്യൂട്ടിക്ക് പോസ്റ്റ് ചെയ്ത ഉത്തരവ് എന്നിവ വേണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള നോൺ പോളിങ് ഓഫിസർമാർക്ക് (പൊലീസ്, ഡ്രൈവർമാർ, നോഡൽ ഓഫിസർമാർ തുടങ്ങിയവർ) വോട്ട് ചെയ്യാൻ ജില്ലാ കേന്ദ്രത്തിൽ മാത്രമായിരിക്കും വോട്ടർ ഫെസിലിറ്റേഷൻ സെന്ററുണ്ടാകുക.
അവശ്യസേവന വിഭാഗത്തിൽപെട്ടവർക്ക് (ആബ്‌സന്റീ വോട്ടേഴ്‌സ് എസൻഷ്യൽ സർവിസ്) വോട്ടവകാശമുള്ള നിയോജകമണ്ഡലങ്ങളിൽത്തന്നെ പോസ്‌റ്റൽ വോട്ടിങ് സെന്റർ ഒരുക്കും. മാർച്ച് 31 മുതൽ ഏപ്രിൽ ആറുവരെ അവിടെച്ചെന്ന് വോട്ടുചെയ്യാം. ബാലറ്റ് സ്‌ട്രോങ് റൂമിൽ സൂക്ഷിക്കും. പൊലീസ്, എക്‌സൈസ്, അഗ്നിരക്ഷാസേന, റെയിൽവേ, കെഎസ്‌ആർടിസി, ബിഎസ്‌എൻഎൽ, കെഎസ്‌ഇബി, തപാൽ വകുപ്പ് തുടങ്ങി 14 വിഭാഗങ്ങളിലെ ജീവനക്കാരാണ് അവശ്യസേവന വിഭാഗത്തിലുൾപ്പെടുന്നത്.
താരപ്രചാരകരുടെ വാഹനങ്ങൾക്ക് പ്രത്യേക അനുമതിപത്രം
നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വിവിധ രാഷ്ട്രീയ പാർട്ടികൾ നിയോഗിക്കുന്ന താരപ്രചാരകർ സഞ്ചരിക്കുന്ന വാഹനങ്ങൾ തിരിച്ചറിയാൻ മുൻവശത്തെ ഗ്ലാസിൽ പ്രത്യേക നിറത്തിലുള്ള അനുമതിപത്രം പ്രദർശിപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചു. പ്രചാരണ സാധനങ്ങൾ വിതരണം ചെയ്യാൻ രാഷ്ട്രീയ പാർട്ടികൾ അതിന് അനുമതിയുള്ള വാഹനങ്ങൾ മാത്രമേ ഉപയോഗിക്കാവൂ എന്നും നിബന്ധനയുണ്ട്.
ഓരോ പാർട്ടിക്കും ആറ് വാഹനങ്ങൾക്കാണ് അനുമതി. ഇവ മൈക്ക് അനൗൺസ്മെന്റിനോ മറ്റ് പ്രചാരണങ്ങൾക്കോ ഉപയോഗിക്കാൻ പാടില്ല. പ്രചാരണ വിഡിയോകൾ പ്രദർശിപ്പിക്കുന്ന വാഹനങ്ങൾക്കും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രത്യേക അനുമതി ആവശ്യമാണ്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുത്
രാഷ്ട്രീയപാർട്ടികളും സ്ഥാനാർഥികളും തെരഞ്ഞെടുപ്പു പ്രചാരണങ്ങളിലും തെരഞ്ഞെടുപ്പ് സംബന്ധമായ റാലികളിലും മറ്റു പ്രവർത്തനങ്ങളിലും കുട്ടികളെ ഉപയോഗിക്കാൻ പാടില്ലെന്ന് കർശന നിർദേശമുണ്ട്. പ്രചാരണത്തിനിടെ കുട്ടികളെ കൈയിലെടുക്കുന്നതും വാഹനത്തിലോ റാലിയിലോ പങ്കെടുപ്പിക്കുന്നതും അനുവദനീയമല്ല. ഇത് ബാലവേല നിരോധന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾപ്രകാരം നിരോധിക്കപ്പെട്ടിട്ടുണ്ട്.
റാലികളിൽ അണിനിരക്കാനും മുദ്രാവാക്യം വിളിക്കാനും പോസ്റ്ററുകളും ലഘുലേഖകളും വിതരണം ചെയ്യാനും കുട്ടികളെ ഉപയോഗിക്കരുത്. തെരഞ്ഞെടുപ്പു യോഗങ്ങളിലും കുട്ടികളെ പങ്കെടുപ്പിക്കാൻ പാടില്ല. തെരഞ്ഞെടുപ്പ് കവിതകൾ, പാട്ടുകൾ, പ്രസംഗം, രാഷ്ട്രീയപാർട്ടിയുടെയോ സ്ഥാനാർഥിയുടെയോ ചിഹ്നങ്ങളുടെ പ്രദർശനം തുടങ്ങിയവയിലൊന്നും കുട്ടികളെ ഉൾപ്പെടുത്താൻ പാടില്ലെന്നും നിർദേശമുണ്ട്.
-
സഭ ഇടപെട്ട തെരഞ്ഞെടുപ്പ് ജയം; വോട്ടറുടെ പരാതിയിൽ മന്ത്രിപദം പോയി, സുപ്രീം കോടതി ‘തിരികെ കൊടുത്തു’ -
അന്തിമ പോളിങ് ശതമാനവും ‘സീൽ’ ചെയ്തോ! കണക്കാക്കുന്നത് ഇങ്ങനെ... -
"ആ ഫോട്ടോയും ക്ലിപ്പുകളും ഒക്കെ കാണുമ്പോൾ ഭർത്താവിന് വേദന ഉണ്ടാകില്ലേ';തഗ് അടിക്കുന്ന ശിവാംഗി -
സ്വർണം വില കത്തിക്കയറി; വിഷുവിന് ഒരു പവൻ വാങ്ങാൻ കാത്തിരുന്നവർക്ക് തിരിച്ചടി, ഇന്നത്തെ വില അറിയാം -
'ഡിറ്റാച്ച്മെൻ്റ് പഠിച്ചാൽ പിന്നെ മറ്റൊന്നും നിങ്ങളെ ഒന്നും ബാധിക്കില്ല';മഞ്ജു വാര്യർ -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം












Click it and Unblock the Notifications