കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കി കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

  • By Sruthi K M
Google Oneindia Malayalam News

കൊല്ലം: പ്രശസ്ത സിനിമാ താരം ജഗദീഷ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന വാര്‍ത്ത കേട്ടതോടെ പ്രതിഷേധക്കാര്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ തലപൊക്കാന്‍ തുടങ്ങി. പത്തനാപുരത്ത് ജഗദീഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നു. ഇതിനെതിരെ യൂത്ത് കോണ്‍ഗ്രസിന്റെ പോസ്റ്ററുകള്‍ എങ്ങും നിറഞ്ഞു.

കോണ്‍ഗ്രസില്‍ തന്നെ നല്ല പ്രവര്‍ത്തകര്‍ ഉണ്ടായിട്ടും പുറത്തുനിന്നൊരാളെ കൊണ്ടുവരേണ്ടെന്നാണ് മിക്കവരുടെയും അഭിപ്രായം. കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കി വരുത്തന്‍മാരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്.

ജഗദീഷിനെതിരെ പോസ്റ്ററുകള്‍

ജഗദീഷിനെതിരെ പോസ്റ്ററുകള്‍

പത്തനാപുരത്ത് ജഗദീഷിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കുമെന്ന വാര്‍ത്ത വന്നതിനു പിന്നാലെ വിമര്‍ശനങ്ങളുമായി ചിലര്‍ രംഗത്തെത്തി. ജഗദീഷിനെതിരെ പത്തനാപുരത്ത് പോസ്റ്ററുകള്‍ നിറഞ്ഞു കഴിഞ്ഞു.

മത്സരിപ്പിക്കാന്‍ അനുവദിക്കില്ല

മത്സരിപ്പിക്കാന്‍ അനുവദിക്കില്ല

കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചവരെ ഒഴിവാക്കി വരുത്തന്‍മാരെ മത്സരിക്കാന്‍ അനുവദിക്കില്ലെന്നാണ് പോസ്റ്ററിലുള്ളത്.

ജഗദീഷ് മത്സരിക്കുമോ?

ജഗദീഷ് മത്സരിക്കുമോ?

പത്തനാപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായാണ് കെപിസിസി ജഗദീഷിനെ പരിഗണിക്കുന്നത്. കെപിസിസി നേതൃത്വം താരവുമായി ചര്‍ച്ച നടത്തിയെന്നും കേള്‍ക്കുന്നു. മത്സരിക്കാന്‍ തയ്യാറാണെന്ന് ജഗദീഷ് പറഞ്ഞുവത്രേ.

ഞങ്ങള്‍ എവിടെ പോകണം?

ഞങ്ങള്‍ എവിടെ പോകണം?

കൊല്ലത്തെ നേതാക്കള്‍ എവിടെ പോകണം? എന്ത് വേണം? എന്നതിനുള്ള ഉത്തരം നല്‍കേണ്ടത് എസി റൂമില്‍ ഇരിക്കുന്ന സംസ്ഥാന നേതാക്കളാണെന്ന് യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഇതില്‍ കെപിസിസി ഇടപ്പെടണമെന്നും പറയുന്നു.

ഗണേഷിനെതിരെ

ഗണേഷിനെതിരെ

ജഗദീഷ് സ്ഥാനാര്‍ത്ഥിയാകുകയാണെങ്കില്‍ ഇടതു സ്ഥാനാര്‍ത്ഥിയായുള്ള എംഎല്‍എയും സിനിമാ താരവുമായ ഗണേഷ് കുമാറിനോടാണ് മത്സരിക്കേണ്ടത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Poster against actor Jagadeesh in pathanapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X