സിനിമാ താരങ്ങളെ ചൊല്ലി രാഷ്ട്രീയത്തില്‍ തമ്മിലടി, സിദ്ധിഖിനെതിരെ ഗോബാക്ക് പ്രതിഷേധം
അരൂര്‍: സിനിമാ താരങ്ങള്‍ ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്നതില്‍ അഭിപ്രായ വ്യത്യാസം പാര്‍ട്ടിക്കുള്ളില്‍ നിന്നു തന്നെ പൊട്ടിപ്പുറപ്പെടുകയാണ്. ഇതേ ചൊല്ലി നേതാക്കള്‍ തമ്മില്‍ തമ്മിലിടിയെന്നാണ് പറയുന്നത്. നടന്മാരായ ജഗദീഷും സിദ്ധിഖും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായേക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയാണ് വിമര്‍ശനങ്ങള്‍ ശക്തമായത്.
ജഗദീഷിനെ സ്ഥാനാര്‍ത്ഥിയാക്കി കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കോണ്‍ഗ്രസിനുള്ളിലെ നല്ല പ്രവര്‍ത്തകരെ ഒവിവാക്കി പുറത്തുനിന്നുള്ളവരെ കൊണ്ടുവരേണ്ടെന്ന അഭിപ്രായമാണ് ചില നേതാക്കള്‍ക്ക്. ഇതേ അവസ്ഥ തന്നെയാണ് സിദ്ദിഖിന്റെ കാര്യത്തിലും. ജഗദീഷിനെതിരെ പത്തനാപുരത്ത് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ സമാനമായ റിപ്പോര്‍ട്ടാണ് ആലപ്പുഴയില്‍ നിന്നു ലഭിക്കുന്നത്.

നടന്‍ സിദ്ധിഖിനെതിരെ ആലപ്പുഴയിലെ അരൂര്‍ മണ്ഡലത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. സിനിമാക്കാരെ സിനിമയിലേക്ക് തിരിച്ചയക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ പോസ്റ്ററുകളാണ് ഉള്ളത്. സിദ്ധിഖിനെതിരെ ഗോബാക്ക് വിളിയുമുണ്ട്.
പൗരസമിതി എന്ന പേരിലാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അരൂരിലുള്ള പ്രവര്‍ത്തകര്‍ അരൂരില്‍ മത്സരിക്കട്ടെയെന്നും പറയുന്നുണ്ട്. സിദ്ധിഖുമായി കെപിസിസി നേതൃത്വം ചര്‍ച്ച നടത്തിയെന്നു ഒരു വിഭാഗം പറയുമ്പോള്‍ മറ്റൊരു വിഭാഗം വാര്‍ത്ത തെറ്റെന്നാണ് പറയുന്നത്. അതോടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കമുണ്ടെന്നുള്ള റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications