കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊള്ളക്കാരനായ മന്ത്രി കോന്നി വിടുക, അടൂര്‍ പ്രകാശിനെതിരെ വ്യാപക പോസറ്ററുകള്‍, കണ്ടാല്‍ കണ്ണുതള്ളും

  • By Siniya
Google Oneindia Malayalam News

കോന്നി; മന്ത്രി അടൂര്‍ പ്രകാശിനെതിരെ പത്തനം തിട്ടയില്‍ വ്യാപക പോസറ്ററുകള്‍. കൊള്ളക്കാരനായ മന്ത്രി കോന്നി വിടുക എന്ന പരാമര്‍ശത്തോടെയാണ് പോസറ്ററുകള്‍ പ്രചരിക്കുന്നത്. സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പ്രചരിച്ച പോസ്‌റററുകളില്‍ കെ പി സിസി അധ്യക്ഷന്‍ വി എം സുധീരന് വേണ്ടാത്ത കോന്നിയില്‍ കെട്ടിയിറക്കിയെന്ന ആരോപണവും ഉന്നയിക്കുന്നുണ്ട്.

മൈലാപ്ര, പ്രമാടം, കോന്നി എന്നിവിടങ്ങളിലാണ് പോസ്റ്ററുകള്‍ കാണപ്പെട്ടത്. നേരത്തെ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് അടൂര്‍ പ്രകാശ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ ഭൂമി കൈമാറ്റവും മെത്രാന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മന്ത്രി വിവാദത്തിലായിരുന്നു.

adoor-prakash-

കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ പിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ രൂക്ഷമായി അടൂര്‍ പ്രകാശിനെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തില്‍ മന്ത്രി ഫേസ്ബുക്കില്‍ വിശദീരകണ കുറിപ്പുമായി രംഗത്ത് എത്തിയതിന് പിന്നാലെയാണ് പോ്‌സറ്റര്‍ പ്രത്യക്ഷപ്പെട്ടത്.

English summary
poster against adoor prakash at konni
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X