കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കാനത്തെ മാറ്റൂ... സിപിഐയെ രക്ഷിക്കൂ...' സിപിഐ സംസ്ഥാന സെക്രട്ടറിക്കെതിരെ പോസ്റ്റർ പ്രചരണം

Google Oneindia Malayalam News

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പ്രതിഷേധം രൂക്ഷം. കാനത്തിനെതിരെ ആലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ' എന്ന പോസ്റ്ററാണ് സിപിഐ ആലപ്പുഴ ജില്ല കമ്മറ്റി ഓഫീസിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ടത്. എംഎൽഎ എൽദോ എബ്രഹാം അടക്കമുള്ളവരെ പോലീസ് മർദ്ദിച്ചത് പ്രതിഷേധത്തിന് പോയതപകൊണ്ടാണെന്ന് കാനം പറഞ്ഞിരുന്നു.

<strong>പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത!</strong>പൂവാർ കൊലപാതകം; രാഖി പുറകെ നടന്ന് ശല്ല്യം ചെയ്തു, പക്ഷെ കൊന്നിട്ടില്ലെന്ന് കാമുകൻ, കേസിൽ ദുരൂഹത!

സംഭവത്തിൽ പോലീസിനെയും സർക്കാരിനെയും പിന്തുണയ്ക്കുന്ന് നിലപാടായിരുന്നു കാനം സ്വീകരിച്ചിരുന്നത്. പോലീസ് മർദ്ദനം കഴിഞ്ഞും ദിവസങ്ങൾക്ക് ശേഷമാണ് കാനത്തിന്റെ അതുമായി ബന്ധപ്പെട്ട പ്രതികരണവും ഉണ്ടായിരുന്നതിൽ. ഇതിനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. എൽദോ എബ്രഹാമും കാനത്തിനെതിരെ തുറന്നടിച്ചിരുന്നു.

മർദ്ദനം പ്രതിഷേധത്തിന് പോയത്കൊണ്ട്

മർദ്ദനം പ്രതിഷേധത്തിന് പോയത്കൊണ്ട്

എംഎൽഎ അടക്കമുള്ള പ്രവർത്തകർക്ക് മർദ്ദനം ഏൽക്കേണ്ടി വന്നത് പ്രതിഷേധത്തിന് പോയതുകൊണ്ടെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. എനിക്ക് ഇങ്ങനെയേ പ്രതികരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞിരുന്നു. അനീതിക്കെതിരെ സമരം ചെയ്യുമ്പോള്‍ ചിലപ്പോള്‍ പൊലീസിനെതിരെയാകും. സിപിഐ നേതാക്കളെ തിരിച്ചറിയാൻ സാധിച്ചില്ലെയെന്ന് പോലീസിനോടാണ് ചോദിക്കേണ്ടതെന്നുമായിരുന്നു കാനം പ്രതികരിച്ചത്.

മാർച്ച് കാനത്തിന്റെ അറിവോടെ

മാർച്ച് കാനത്തിന്റെ അറിവോടെ

മാര്‍ച്ച് നടക്കുന്ന വിവരം അറിയിച്ചപ്പോള്‍ വേണ്ടെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞിരുന്നില്ല. ഞാറയ്ക്കലിലേക്ക് മാര്‍ച്ച് നടത്തും എന്നാണ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പിന്നീട് പാര്‍ട്ടി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് ഡിഐജി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയതെന്ന് സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജു വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ സിപിഐ സംസ്ഥാന സെക്രട്ടറിക്ക് കൈയൊഴിയാനും സാധിക്കില്ല.

പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത

പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത

എംഎൽഎയ്ക്ക് മർദ്ദനമേറ്റിട്ടും സംസ്ഥാന സെക്രട്ടറി മിണ്ടാതിരുന്നത് പാർട്ടിക്കുള്ളിൽ അഭിപ്രായ ഭിന്നത ഉണ്ടാക്കിയിരുന്നു. കാനത്തിന്റെ മൗനത്തെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നായിരുന്നു മർദ്ദനമേറ്റ എംഎൽഎ എൽദോ പറഞ്ഞിരുന്നത്. നടപടിയിൽ പരാതിയില്ലെന്നും ഇത്രയും മോശം പോലീസിനെ ഇതുവരെ കണ്ടിട്ടില്ലെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു. എനിക്ക് കാനത്തിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും വിശ്വാസമുണ്ടെന്നായിരുന്നു അദ്ദേഹം മാധ്യമപ്രവർത്തകരോട് പ്രതികരിച്ചിരുന്നത്.

റിപ്പോർട്ടിന് ശേഷം നടപടി

റിപ്പോർട്ടിന് ശേഷം നടപടി

മര്‍ദനം നടന്ന് രണ്ട് മണിക്കൂറിനകം സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും അതിന് അപ്പുറം പിന്നെ എന്തുവേണമെന്ന തരത്തിലായിരുന്നു കാനം പ്രതികരിച്ചിരുന്നത്. ഇത് പ്രവർത്തകർക്കിടയിൽ അരോചകം സൃഷ്ടിക്കുകയായിരുന്നു. സാധാരണ ഉണ്ടാകുന്ന ലാത്തിച്ചാര്‍ജിലും മറ്റുമുള്ള പ്രശ്‌നങ്ങള്‍ ആര്‍ഡിഒ-മാരാണ് അന്വേഷിക്കാറുള്ളത്. എന്നാല്‍ ഒരു എംഎല്‍എ ഉള്‍പ്പടെ മര്‍ദ്ദനമേറ്റ സാഹചര്യത്തിൽ കലക്ടറോട് അന്വേഷിക്കാൻ ഉത്തരവിട്ടിട്ടുണ്ടെന്നും കാനം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു


പോലീസ് നടപടിയില്‍ ജില്ലാ ഭരണകൂടം അന്വേഷണമാരംഭിച്ചിട്ടുണ്ട്. മാര്‍ച്ചു നടത്തിയ സിപിഐ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നും ആവര്‍ത്തിച്ച് പ്രകോപനവും പോലീസുകാരെ ആക്രമിയ്ക്കുകയും ചെയ്തപ്പോഴാണ് ലാത്തി വീശിയതെന്നാണ് എസിപി ലാല്‍ജിന്‍ മൊഴി നല്‍കിയത്. എന്നാല്‍ യാതൊരു പ്രകോപനവുമില്ലാതെ പോലീസ് മര്‍ദ്ദിച്ചുവെന്നാണ് സിപിഐ പ്രവര്‍ത്തകരുടെ വാദം. കൊച്ചി റേഞ്ച് ഡിഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിനു നേരെയാണ് പോലീസ് ലാത്തിവീശിയത്.

സിപിഐക്കാരല്ലെന്ന് കാനം

സിപിഐക്കാരല്ലെന്ന് കാനം

അതേസമയം തനിക്കെതിരെ പോസ്റ്റർ ഒട്ടിച്ചത് സിപിഐക്കാരല്ലെന്ന് കാനം പ്രതികരിച്ചു. പോസ്റ്റർ താൻ കാര്യമായി എടുക്കുന്നില്ല. സിപിഐക്കാർ ഒരിക്കലും അത്തരം പ്രവർത്തി ചെയ്യില്ല. പാര്‍ടി ജനറല്‍ ബോഡിയിലാണ് പ്രവര്‍ത്തകര്‍ അഭിപ്രായം പറയുന്നതെന്നും അല്ലാതെ പോസ്റ്റര്‍ പതിപ്പിച്ചല്ലെന്നും കാനം രാജേന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനറൽ ബോഡി യോഗത്തിലാണ് പ്രവർത്തകർ അഭിപ്രായം പറയുന്നത്. അല്ലാതെ പോസ്റ്റർ ഒട്ടിച്ച് അല്ലെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോടേ പ്രതികരിച്ചു. ' കാനത്തെ മാറ്റൂ.. സിപിഐയെ രക്ഷിക്കു. എൽദോ എംഎൽഎ, പി രാജു സിന്ദാബാദ്, തിരുത്തൽവാദികൾ സിപിഐ ആലപ്പുഴ എന്നാണ് പോസ്റ്ററിൽ പതിച്ചിരുന്നത്.

English summary
Poster against CPI state secretary Kanam Rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X