കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക അപവാദം വിനയാകുന്നു; ജോസ് തെറ്റയിലിന് സീറ്റു ലഭിച്ചേക്കില്ല

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: ലൈംഗിക അപവാദത്തില്‍ കുറ്റവിമുക്തനാക്കപ്പെട്ടെങ്കിലും ജോസ് തെറ്റയിലിനെ അങ്കമാലിയില്‍ ഇത്തവണ മത്സരിപ്പിക്കാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ലൈംഗിക അപവാദം എതിരാളികള്‍ തെരഞ്ഞെടുപ്പ് നേട്ടത്തിന് ഉപയോഗിക്കാന്‍ ഇടയുണ്ടെന്നാണ് ജനതാദള്‍ എസ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നിലപാട്.

അങ്കമാലിയിലെ സിറ്റിങ് എംഎല്‍എയാണ് ജോസ് തെറ്റയില്‍. ലൈംഗിക ആരോപണ വിധേയനായ ജോസ് തെറ്റയിലിനെ മത്സരിപ്പിക്കരുതെന്നാവശ്യപ്പെട്ട് മണ്ഡലത്തില്‍ വ്യാപക പോസ്റ്ററും ലഘുലേഖകളും ഇറങ്ങിയിരുന്നു. ഇക്കാര്യം ഗൗരവമായി കാണണമെന്നാണ് ജില്ലാ കമ്മറ്റിയുടെ അഭിപ്രായം. എന്നാല്‍ കമ്മറ്റിയില്‍ ഒരുവിഭാഗം തെറ്റയിലന് അനുകൂല നിലപാടെടുത്തിട്ടുണ്ട്.

jose-thettayil

ബെന്നി മൂഞ്ഞേലി, മാത്യു ജോണ്‍, ബേബി കുര്യന്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയുടെ നിര്‍ദ്ദേശം. നാലാമതായി ജോസ് തെറ്റയിലിന്റെ പേരും നിര്‍ദേശിച്ചിട്ടുണ്ട്. ലൈംഗിക അപവാദം എതിരാളികളുടെ ഗൂഢാലോചയാണെന്ന് നേരത്തെ തന്നെ തെളിഞ്ഞിരുന്നു. എന്നാല്‍, എംഎല്‍എ എന്ന നിലയിലും മുതിര്‍ന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയിലും ജോസ് തെറ്റയില്‍ സദാചാരം പുലര്‍ത്തിയില്ലെന്നാണ് നേതാക്കള്‍ പറയുന്നത്

അതേസമയം, തനിക്കെതിരെ യാതൊരു എതിര്‍പ്പുമില്ലെന്നും വീണ്ടും സ്ഥാനാര്‍ഥിയാകുമെന്നും തെറ്റയില്‍ ഉറപ്പിച്ചു പറയുന്നു. പാര്‍ട്ടി തനിക്ക് പിന്തുണ നല്‍കുന്നുണ്ട്. മാത്രമല്ല, തന്നെ സ്ഥാനാര്‍ഥിയാക്കുന്ന കാര്യത്തില്‍ എല്‍ഡിഎഫിലെ ഏറ്റവും വലിയ കക്ഷിയായ സിപിഎമ്മിന് അനുകൂല നിലപാടാണെന്നും ജോസ് തെറ്റയില്‍ പറഞ്ഞു.

English summary
Poster against Jose Thettayil in Angamali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X