ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴയില്‍ വേണ്ട; വീണ്ടും പോസ്റ്ററുകള്‍, ഇത്തവണ തിരുവനന്തപുരത്ത്
തിരുവനന്തപുരം: മൂവാറ്റുപുഴ നിയമസഭാ മണ്ഡലത്തില്‍ മല്‍സരിക്കാന്‍ ഒരുങ്ങുന്ന കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കനെതിരെ വീണ്ടും പോസ്റ്റര്‍. നേരത്തെ മൂവാറ്റുപുഴ മണ്ഡലത്തിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടതെങ്കില്‍ ഇത്തവണ തിരുവനന്തപുരത്താണ്. സേവ് കോണ്‍ഗ്രസ്, സേവ് മൂവാറ്റുപുഴ എന്നീ പേരുകളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ജോസഫ് വാഴയ്ക്കന് മൂവാറ്റുപുഴ സീറ്റിന് അര്‍ഹനല്ല എന്നാണ് പോസ്റ്ററിലെ വാചകം. കെപിസിസി ആസ്ഥാനത്തും പോസ്റ്റര്‍ ഒട്ടിച്ചിട്ടുണ്ട്. ഇത് നീക്കം ചെയ്തു.

മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നുണ്ട്. വി്ട്ടുകൊടുക്കാന്‍ കോണ്‍ഗ്രസ് ചര്‍ച്ചകള്‍ നടത്തിയിരുന്നു. മറ്റേതെങ്കിലും സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കാമെന്നായിരുന്നു ചര്‍ച്ച. ഇക്കാര്യത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ജോസഫ് വാഴയ്ക്കന് രംഗത്തുവന്നതോടെയാണ് അദ്ദേഹത്തെ മല്‍സരിപ്പിക്കുന്ന കാര്യം ആലോചിച്ചത്. 2016ല്‍ തോറ്റെങ്കിലും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കാന്‍ സാധിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ജോസഫ് വാഴയ്ക്കന്. ജോസഫ് വാഴക്കന് മല്‍സരിക്കരുത് എന്നാവശ്യപ്പെട്ട് കച്ചേരിത്താഴത്ത് കഴിഞ്ഞ മാസം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം
സിപിഐയുടെ പുതുമുഖം എല്‍ദോ എബ്രഹാമിന് 9400ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ ലഭിച്ചത്. അതേസമയം, ജോസഫ് വാഴയ്ക്കന്റെ പേര് മറ്റുചില മണ്ഡലങ്ങളിലും പറഞ്ഞുകേള്‍ക്കുന്നുണ്ട്. കോട്ടയത്തെ പൂഞ്ഞാര്‍ മണ്ഡലത്തില്‍ സജീവമായി പരിഗണിക്കുന്ന പേര് വാഴയ്ക്കന്റേതാണ്. എന്നാല്‍ തനിക്ക് താല്‍പ്പര്യം മൂവാറ്റുപുഴയാണ് എന്ന് ജോസഫ് വാഴയ്ക്കന് പറയുന്നു. ഇതിനിടെയാണ് വ്യാപകമായ പോസ്റ്ററുകള്‍. കോണ്‍ഗ്രസിലെ ഭിന്നത മറനീക്കി പുറത്തുവന്നിരിക്കുകയാണെന്ന് ഇടതുപക്ഷ നേതാക്കള്‍ സൂചിപ്പിക്കുന്നു.
നന്ദിത ശ്വേതയുടെ ഏറ്റവും പുതിയ ഹോട്ട് ചിത്രങ്ങള്‍ കാണാം
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ചിത്രം തെളിഞ്ഞു- സിപിഎം ‘90’ സീറ്റിൽ, കോൺഗ്രസ് ‘95’ൽ -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
കഴിഞ്ഞ തവണ കെട്ടിവെച്ച കാശ് പോയത് 644 പേർക്ക്, ‘വരുമാനം’ 61.6 ലക്ഷം രൂപ -
തലസ്ഥാനത്തിന്റെ ഹൃദയം ആർക്കൊപ്പം? സെൻട്രൽ മണ്ഡലത്തിൽ ത്രികോണ പോരാട്ടം മുറുകുന്നു -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
'ഇത്രയും നാൾ മോഹൻലാലിന് കൊടുത്തില്ലേ, ഇനിയും അങ്ങനെ മതി, മമ്മൂട്ടി ആ അവാർഡ് നിരസിച്ചു', ശ്രീനിവാസൻ പറഞ്ഞത് -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications