Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ'.. പോസ്റ്ററൊട്ടിച്ച എഐവൈഎഫ് നേതാക്കള്‍ പിടിയില്‍!

ആലപ്പുഴ: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് എതിരെ പോസ്റ്ററൊട്ടിച്ച എഐവൈഎഫ് നേതാക്കള്‍ പിടിയില്‍. എഐവൈഎഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം ജയേഷ്, മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരെയാണ് പോലീസ് പിടികൂടിയിരിക്കുന്നത്. 'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ.. സഖാവ് എല്‍ദോ എംഎല്‍എ, സഖാവ് രാജു സിന്ദാബാദ്, തിരുത്തല്‍വാദികള്‍ സിപിഐ ആലപ്പുഴ' എന്നതായിരുന്നു പോസ്റ്റര്‍.

ആലപ്പുഴയിലെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലും സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലുമാണ് കഴിഞ്ഞ ദിവസം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെ ആയിരുന്നു പോസ്റ്ററുകള്‍ പതിച്ചത്.

cpi

പോലീസ് ആരെയും വീട്ടില്‍ കയറി മര്‍ദ്ദിച്ചത് അല്ലെന്നും പ്രതിഷേധിക്കാന്‍ പോയിട്ടാണ് തല്ല് കിട്ടിയത് എന്നും നേരത്തെ കാനം പ്രതികരിച്ചു. ഈ പ്രസ്താവനയില്‍ സിപിഐക്കുളളില്‍ കാനത്തിന് എതിരെ വലിയ വിമര്‍ശനം ഉയര്‍ന്ന് വരികയുമുണ്ടായി. ഇതിന് പിന്നാലെയാണ് കാനത്തെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റാനാവശ്യപ്പെട്ട് കൊണ്ടുളള പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.

എന്നാല്‍ സിപിഐക്കാര്‍ തന്നോട് ഇങ്ങനെ ചെയ്യില്ലെന്നും മറ്റ് പാര്‍ട്ടിക്കാര്‍ ചെയ്തതാവും എന്നാണ് സംഭവത്തെ കുറിച്ച് കാനം പ്രതികരിച്ചിരുന്നത്. പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്. ഷിജുവും ജയേഷും സഞ്ചരിച്ച വാഹനം ഓടിച്ചിരുന്ന കിസാന്‍ സഭ മണ്ഡലം പ്രതിഡണ്ട് കൃഷ്ണകുമാറാണ് പിടിയിലാകാനുളളത്. ഇയള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+