പ്രായത്തെപ്പോലും മാനിയ്ക്കാതെ കെപിഎസി ലളിതയ്ക്കെതിരെ അപമാനിയ്ക്കുന്ന തരത്തില്‍ പോസ്റ്ററുകള്‍
വടക്കാഞ്ചേരി: കെപിഎസി ലളിതയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ വടക്കാഞ്ചേരിയില്‍ പോസ്റ്ററുകള്‍. ചലച്ചിത്രതാരമായ കെപിഎസി ലളിത സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നതിനെതിരെയാണ് പോസ്റ്ററുകള്‍. വടക്കാഞ്ചേരിയില്‍ മന്ത്രി സിഎന്‍ ബാലകൃഷ്ണനാണ് നിലവിലെ എംഎല്‍എ. ഇദ്ദേഹത്തിനെതിരെയാണ് നടി മത്സരിയ്ക്കുന്നത്.
മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്ന് പറഞ്ഞാണ് പോസ്റ്ററുകള്‍. മണ്ണിന്റെ മണമുള്ള നാട്ടുകാരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്നും പോസ്റ്ററില്‍ പറയുന്നു. എല്‍ഡിഎഫിന്റെ പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിയ്ക്കുന്നത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥി
വടക്കാഞ്ചേരിയില്‍ സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് കെപിഎസി ലളിത ജനവിധി തേടുന്നത്.

എല്‍ഡിഎഫ്
എല്‍ഡിഎഫിന്റെ പേരില്‍ തന്നെയാണ് നടിയ്‌ക്കെതിരെ പോസ്റ്റുകള്‍ പ്രത്യക്ഷപ്പെട്ടിരിയ്ക്കുന്നത്

കെട്ടിയിറക്കിയ താരം
മുകളില്‍ നിന്ന് കെട്ടിയിറക്കിയ താരത്തെ വേണ്ടെന്ന് പറഞ്ഞാണ് പോസ്റ്ററുകള്‍. മണ്ണിന്റെ മണമുള്ള നാട്ടുകാരന്‍ സ്ഥാനാര്‍ത്ഥിയായാല്‍ മതിയെന്നും പോസ്റ്ററില്‍ പറയുന്നു

ഒറ്റയ്ക്കല്ല....
കെപിഎസി ലളിതയ്ക്ക് മാത്രമല്ല ജഗദീഷിനും പത്തനാപുരത്ത് സമാനമായ അവസ്ഥ നേരിടേണ്ടി വന്നിരുന്നു.

മത്സരത്തില്‍
സിഎന്‍ ബാലകൃഷ്ണന്റെ മണ്ഡലത്തിലാണ് സിപിഎം സ്വതന്ത്രയായി നടി മത്സരിയ്ക്കുന്നത്. മന്ത്രികൂടിയായ സിഎന്‍ ബാലകൃഷ്ണനെതിരെ സ്വന്തം പാര്‍ട്ടിക്കാര്‍ക്കിടയില്‍ പോലും നല്ല അഭിപ്രായമില്ല.












Click it and Unblock the Notifications