മന്ത്രി പികെ ജയലക്ഷ്മിക്കെതിരെ മതസ്പര്‍ധ വളര്‍ത്തുന്ന ഫ്‌ളക്‌സുകള്‍: രണ്ടുപേര്‍ അറസ്റ്റില്‍
മാനന്തവാടി: തിരഞ്ഞെടുപ്പ് ചൂടിപിടിച്ചപ്പോള്‍ യുഡി എഫ് സ്ഥാനാര്‍ത്ഥി മന്ത്രി പികെ ജയലക്ഷിമിക്കെതിരെ ഫ്‌ളക്‌സുകള്‍. മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫ്‌ളക്‌സുകള്‍ അടിച്ച് പ്രചരിപ്പിച്ച രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
മാനന്തവാടി സ്വകാര്യ പ്രസ് ഉടമ ലാല്‍(40),ഡിസൈനര്‍ ഉണ്ണികൃഷ്ണന്‍(25) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.

തിരഞ്ഞെടുപ്പ് ചട്ടപ്രകാരം ഫ്‌ളക്‌സ് അടിക്കുന്ന സ്ഥാപനത്തിന്റെ പേര്, ഫോണ്‍ നമ്പര്‍, എണ്ണം എന്നിവ രേഖപ്പെടുത്തിയിരിക്കണം. ഇവ പാലിക്കാത്തതിലാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
നേരത്തെ ഈ സംഭവത്തില്‍ തരുവണ സ്വദേശി സീതി തരുവണ എന്ന ഇബ്രാഹിമിനിതിരെ പോലീസ് കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ക്കെതിരെ നടപടിയുണ്്കുമെന്ന് പോലീസ് അറിയിച്ചു.












Click it and Unblock the Notifications