Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസ് സെക്രട്ടറി നിയമം... ചെന്നിത്തലയ്‌ക്കെതിരെ പോസ്റ്റര്‍

തിരുവനന്തപുരം: നേതാക്കള്‍ക്കെതിരെ ഊമക്കത്തയക്കുന്നതും പോസ്റ്ററൊട്ടിക്കുന്നതൊന്നും കോണ്‍ഗ്രസില്‍ പുതുമയല്ല. നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഇങ്ങനെ കുറേ പോസ്റ്ററും കത്തുമെല്ലാം കോണ്‍ഗ്രസില്‍ വലിയ വിവാദങ്ങളുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെയാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

Ramesh chennithala poster

പ്രതിപക്ഷ നേതാവിന്റെ പ്രസ് സെക്രട്ടറി നിയമനമാണ് ചിലരെ ചൊടിപ്പിച്ചത്. തലസ്ഥാനത്തെ മുതിര്‍ന്ന ഒരു മാധ്യമപ്രവര്‍ത്തകനെയാണ് രമേശ് ചെന്നിത്തല പ്രസ് സെക്രട്ടറിയായി നിയമിച്ചത്. ഈ മാധ്യമപ്രവര്‍ത്തകന്‍ സിപിഎം കൂലി എഴുത്തുകാരനാണെന്നാണ് പോസ്റ്ററിലെ ആരോപണം.

Ramesh chennithala poster1

സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. അതും തലസ്ഥാനത്തെ പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയായ പ്രസ്‌ക്ലബ് കെട്ടിടത്തിന്റെ ചുമരിലാണെന്നതാണ് രസകരം. അന്ന് പ്രശാന്ത് ഇന്ന് സിപിഎമ്മുകാരനായ മാധ്യമപ്രവര്‍ത്തകന്‍, ചെന്നിത്തലയ്ക്ക് കൂറ് സിപിഎമ്മിനോടോ എന്നാണ് പോസ്റ്ററിലെ ചോദ്യം. തൃവര്‍ണപതാകയെ ചെങ്കൊടിക്ക് താഴെ അടിയറവ് വയ്ക്കരുത്. ഇങ്ങനെയൊരു പ്രതിപക്ഷ നേതാവിനെ കോണ്‍ഗ്രസിനു വേണ്ടെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+