സിപിഎം സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപക പോസ്റ്റുറുകള്‍: പതിപ്പിച്ചത് സ്വന്തം പാര്‍ട്ടി? എന്താണ് സംഭവം?
കായംകുളം: സിപി എം ജില്ലാക്കമ്മിറ്റി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥിക്കെതിരെ വ്യാപക പോസ്റ്ററുകള്‍. സിപിഎം സ്ഥാനാര്‍ത്ഥിയായ രജനി പാറക്കടവിനെതിരെയാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. ഇതേ സമയം ജി സുധാകരനെതിരെയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. എല്‍ ഡി എഫ് അനുഭാവികള്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. സിപിഎമ്മിനെ ബിഡിജെഎസിന് അടിയറവയ്ക്കരുതെന്ന് വ്യക്തമാക്കിയാണ് പോസ്റ്ററുകള്‍.
കായംകുളത്ത് സിറ്റിംഗ് എം എല്‍ എ സികെ സദാശിവനെ മാറ്റി രജനി പാറക്കടവിനെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണമായത്. രജനി പാറക്കടവിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ കാര്യത്തില്‍ പാര്‍ട്ടിയില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു.

ബെഡിജെഎസ് നേതാവ് സുഭാഷ് വാസുവിന്റെ ബന്ധു കൂടിയാണ് രജനി പാറക്കടവ്. ഇതിനാല്‍ ബിഡിജെഎസിന് സീറ്റ് അടിയറവ് വയ്ക്കരുതെന്നും പോസ്റ്ററില്‍ പറയുന്നുണ്ട്. അമ്പലപ്പുഴയില്‍ ജി സുധാകരന് എളുപ്പത്തില്‍ ജയിക്കുന്നതിന് വേണ്ടി വെള്ളാപ്പള്ളി നടേശനുമായി നീക്കുപോക്കുണ്ടാക്കിയിരിക്കുന്നു.
ഇതിന്റെ ഭാഗമായാണ് ശക്തമായ സ്ഥാനാര്‍ത്ഥിയെ കായം കുളത്തു നിന്നുമാറ്റി പകരം പുതുമുഖത്തെ നിര്‍ത്തിയെന്നാണ് ആരോപണം. എന്നാല്‍ ജില്ലാക്കമ്മിറ്റി നിര്‍ദേസിച്ച പേര് സംസ്ഥാന കമ്മറ്റി അംഗീകരിച്ചിട്ടില്ല. ഇത് മാറുമെന്നാണ് അണികളുടെ പ്രതീക്ഷ. ഇതിന്റെ ഭാഗമായാണ് പോസ്റ്ററുകല്‍ പ്രത്യക്ഷപ്പെട്ടത.












Click it and Unblock the Notifications