കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊട്ടാരക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്ററുകള്‍

  • By Anwar Sadath
Google Oneindia Malayalam News

കൊല്ലം: ജനങ്ങളുമായി ബന്ധമില്ലാത്തയാളെയാണ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചിരിക്കുന്നതെന്നുകാട്ടി കൊട്ടാരക്കരയില്‍ സിപിഎം സ്ഥാനാര്‍ഥിക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. കൊട്ടാരക്കരയില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ച കെ. രാജഗോപാലിനെതിരെയാണ് വ്യാപകമായ പോസ്റ്റര്‍ പ്രചരണം.

'മനുഷ്യരെ കണ്ടാല്‍ ചിരിക്കാത്ത ജനങ്ങളുടെ പ്രശ്‌നത്തെ സത്യസന്ധമായി നേരിടാത്ത പത്തനാപുരത്തുകാരനെ കൊട്ടാരക്കരയ്ക്ക് വേണ്ട. കൊട്ടാരക്കര നെഞ്ചേറ്റിയ ഐഷാ പോറ്റിയ തരൂ, ലക്ഷം ഭൂരിപക്ഷം തരാം' എന്നാണ് സേവ് സിപിഎം ഫോറം എന്ന പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററില്‍ പറയുന്നത്. നേരത്തെ ഐഷാ പോറ്റിയെ ആണ് ഇവിടെ നിശ്ചയിച്ചിരുന്നതെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

cpm

കെ ബാലകൃഷ്ണ പിള്ളയുടെ കൊട്ടരാക്ക മണ്ഡലത്തില്‍ അദ്ദേഹത്തെ അട്ടിമറിച്ച് ജയം നേടിയ വ്യക്തിയാണ് ഐഷാ പോറ്റി. സംസ്ഥാന സെക്രട്ടറിയേറ്റാണ് രാജഗോപാലിനെ കൊട്ടാരക്കരയില്‍ സ്ഥാനാര്‍ഥിക്കാന്‍ നിര്‍ദ്ദേശിച്ചത്. ഇത് സംസ്ഥാന നേതാക്കളുമായുള്ള അടുത്ത ബന്ധത്തെത്തുടര്‍ന്നാണെന്ന് ആരോപണമുണ്ടായിരുന്നു.

ആര്‍എസ്പി വിട്ട് ഇടതുപക്ഷത്തേക്ക് വന്ന കോവൂര്‍ കുഞ്ഞുമോനെതിരെയും കുന്നത്തൂര്‍ പ്രദേശത്ത് പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ആര്‍എസ്പിയാണ് പോസ്റ്ററുകള്‍ക്ക് പിന്നിലെന്നാണ് സൂചന. സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിച്ചുകൊണ്ടിരിക്കെ സംസ്ഥാനത്തെ പല ഭാഗങ്ങളിലും ഇത്തരം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുന്നത് പതിവായിരിക്കുകയാണ്.

English summary
Posters Against K Rajagopal Candidature in kottarakkara Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X