വിഎസിനെ വിമര്‍ശിച്ചാല്‍ സ്വരാജിനും പണി കിട്ടും... ദാ ഇങ്ങനെ
മലപ്പുറം: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ വിഎസ് അഛ്യുതാനന്ദനെതിരെ അതിരൂക്ഷ വിമര്‍ശനം ഉന്നയിച്ചത് പാര്‍ട്ടിയിലെ ഇളമുറക്കാര്‍ ആയിരുന്നു. എം സ്വരാജ്, ചിന്ത ജെറോം, എഎന്‍ ഷംസീര്‍, വി ശിവദാസന്‍ എന്നിവരായിരുന്നു അവരില്‍ പ്രമുഖര്‍. എന്നാല്‍ കൂട്ടത്തില്‍ പണികിട്ടിയത് സ്വരാജിന് മാത്രമാണ്.
ആദ്യം റിപ്പോര്‍ട്ടര്‍ ചാനല്‍ ചര്‍ച്ചക്കിടെ രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ ജയശങ്കര്‍ ആണ് സ്വരാജിനിട്ട് പണി കൊടുത്തത്. കുരങ്ങന്‍, കുട്ടിക്കുരങ്ങന്‍, ഡിങ്കിരിവാലന്‍, കൊഞ്ഞാണന്‍ എന്നീ പദാവലികളായിരുന്നു സ്വരാജിനെ വിശേഷിപ്പിക്കാന്‍ ജയശങ്കര്‍ ഉപയോഗിച്ചത്.

എന്നാല്‍ ഇപ്പോള്‍ കിട്ടിയത് വേറൊരു പണിയാണ്. സ്വന്തം നാട്ടില്‍ സ്വരാജിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. മലപ്പുറം ജില്ലയിലെ ചുങ്കത്തറ സ്വദേശിയാണ് സ്വരാജ്.
ഇതുവരെ ഒരു സമരം ചെയ്യാത്തവര്‍ വിപ്ലവ നായകനെ തെറിപറയേണ്ടെന്നാണ് ചുങ്കത്തറക്കാരുടെ അഭിപ്രായം. ബസ് സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും ആണ് സമ്മേളനം കഴിഞ്ഞതിന്റെ തൊട്ടുത്ത ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പോസ്റ്ററിലെ എഴുത്ത് ഇങ്ങനെയാണ്-
' ഇതുവരെ ഒരു ജനകീയ സമരത്തിലും ഇടപെടാത്തവര്‍ പുന്നപ്ര-വയലാര്‍ വിപ്ലവ നായകന്‍ വിഎസിനെ തെറി പറയുമ്പോള്‍ വരുംകാല കമ്യൂണിസം ചവറ്റുകൊട്ടയില്‍. സഖാവ് വിഎസ് സിന്ദാബാദ്.












Click it and Unblock the Notifications