കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബലാത്സംഗ കേസിലെ മന്ത്രിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചാല്‍, പാരിതോഷികമായി 50,000 രൂപ

കൂട്ടബലാംത്സംഗ കേസിലെ പ്രതിയായി ഗായത്രി പ്രജാപതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കും. അലഹാബാദിന്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകള്‍ ഉയരുന്നുണ്ട്.

  • By Akhila
Google Oneindia Malayalam News

അലഹാബാദ്; കൂട്ടബലാംത്സംഗ കേസിലെ പ്രതിയായി ഗായത്രി പ്രജാപതിയെ കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 50,000 രൂപ പാരിതോഷികം നല്‍കും. അലഹാബാദിന്റെ വിവിധ ഭാഗങ്ങളിലായി പോസ്റ്ററുകള്‍ ഉയരുന്നുണ്ട്. സമാജ് വാദി പാര്‍ട്ടി നേതാവായ പ്രജാപതിയെ കുറിച്ച് വാട്‌സപിലും സോഷ്യല്‍ മീഡിയയിലുമെല്ലാം പലതരത്തിലുള്ള കിംവതന്തികളും പ്രചരിക്കുന്നുണ്ട്.

അമേതിയിലെ സമാജ് വാദി പാര്‍ട്ടി നേതാവായ ഗായത്രി പ്രജാപതി സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളി. സുപ്രീം കോടതി ഉത്തരപ്രകാരമാണ് പോലീസ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. കഴിഞ്ഞ ദിവസം ഗായത്രി പ്രജാപതിയുടെ പാസ്‌പോര്‍ട്ട് കണ്ടത്തുകെയും ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകെയും ചെയ്തിരുന്നു.

prajapati

മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗായത്രിയെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന് സാമൂഹിക സംഘടന നേതാവ് ഘൊലു സൊങ്കാര്‍ പറഞ്ഞു. ബലാത്സംഗ കേസിലെ പ്രതിയായിരുന്നിട്ടും ഗായത്രി പ്രജാപതിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാത്തതിന്റെ കാരണം അന്വേഷിച്ച് ഗവര്‍ണര്‍ രാം നായ്ക് മുഖ്യമന്ത്രി അഖിലേഷ് യാദവിന് കത്ത് അയച്ചിരുന്നു. കൂട്ടബലാത്സംഗത്തിലെ പ്രതിയാണ് പ്രജാപതി. മന്ത്രിയും സഹായികളും ചേര്‍ന്ന് യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്.

English summary
Posters declaring Rs 50,000 reward on Gayatri Prajapati appear in UP’s Allahabad.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X