കത്ത് കീറിക്കളഞ്ഞ പോസ്റ്റമാന് ഉഗ്രന്‍ പണി കിട്ടി, ഇത് ചെറുതൊന്നുമല്ല
കൊച്ചി: പോസ്റ്റുമാസ്റ്ററോടുള്ള ദേഷ്യം പ്രകടിപ്പിക്കാന്‍ കത്ത് വലിച്ചു കീറിയ സംഭവത്തില്‍ പോസ്റ്റ്മാന് രണ്ട് വര്‍ഷം കഠിന തടവും 2000 രൂപ പിഴയും.പോസ്റ്റുമാനായ ഏലൂര്‍ സ്വദേശി സാമൂവല്‍ ജോണിനെയാണ് അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിജു ഷേഖ് ശിക്ഷിച്ചത്.
പോസ്റ്റ് ഓഫിസിലെ തപാല്‍ ഉരുപ്പടികള്‍ തരംതിരിക്കുന്നതിനിടയില്‍ സാമുവല്‍ ജോണ്‍ താന്‍ വിതരണം ചെയ്യേണ്ട മേഖലയിലെ കത്ത് മറ്റൊരാളെ വിതരണത്തിന് ഏല്‍പ്പിച്ചു. വിലാസക്കാരനെ കണ്ടെത്താന്‍ കഴിയാതെ മടങ്ങിയ കത്ത് പോസ്റ്റ്മാന്‍ പോസ്റ്റ്മാസ്റ്ററെ ഏല്‍പ്പിച്ചു.

എന്നാല്‍ വിലാസക്കാരന്റെ സ്ഥലം കണ്ടെത്തിയ പോസ്റ്റുമാസ്റ്റര്‍ ഈ കത്ത് വിതരണം ചെയ്യേണ്ടിയിരുന്ന സാമൂവലിനെ വിളിച്ച് കത്ത് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിനാല്‍ പോസ്റ്റുമാസ്റ്ററോട് ദേഷ്യം തോന്നി കത്ത് കീറികളയുകയായിരുന്നു.
പോസ്റ്റുമാസ്റ്ററുടെ പരാതിയില്‍ ഹില്‍പാലസ് പോലിസ് കുറ്റപത്രം തയാറാക്കിയ കേസില്‍ ഇന്ത്യന്‍ തപാല്‍ നിയമപ്രകാരമാണ് കോടതി പരാമവധി ശിക്ഷ വിധിച്ചത്.


Click it and Unblock the Notifications