പാല കന്യാസ്ത്രീയുടെ മരണം കൊലപാതകമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
കോട്ടയം: പാലയിലെ കോണ്‍വെന്റില്‍ തലയ്ക്ക് മുറിവേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയുടേത് കൊലപാതകമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഭാരമുള്ള വസ്തുകൊണ്ട് തലയ്‌ക്കേറ്റ അടിയാണ് മരണകാരണമായതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. കൂടാതെ പുലര്‍ച്ചെ 2.30 ന് ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ട് പറയുന്നു.
വ്യാഴാഴ്ച രാവിലെയാണ് കര്‍മലീത്ത മഠത്തിലെ കന്യാസ്ത്രീ അമല (69)യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മഠത്തിന്റെ കീഴിലുള്ള കാര്‍മ്മല്‍ ആശുപത്രിയില്‍ നഴ്‌സ് ആയിരുന്നു അമല. ജോലിയില്‍ നിന്നും വരമിച്ച ശേഷം സിസ്റ്റര്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. കഴിഞ്ഞദിവസം സിസ്റ്റര്‍ പനിയായതുകാരണം പുറത്തിറങ്ങിയിരുന്നില്ല.

പുലര്‍ച്ചെ കുര്‍ബാനയില്‍ പങ്കെടുക്കുന്നത് പതിവായിരുന്നു. എന്നാല്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മുറി പൂട്ടിയിരുന്നില്ല. അതേസമയം, അകത്തുനിന്നും എന്തെങ്കിലും മോഷണം നടന്നതായി തെളിഞ്ഞിട്ടില്ല. പാലാ ഡിവൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കര്‍മലീത്ത സന്യാസ സമൂഹ അംഗമായ സിസ്റ്റര്‍ അമല കോട്ടയം രാമപുരം വാലുമ്മേലില്‍ പരേതരായ വി.ഡി. അഗസ്തി ഏലി ദമ്പതികളുടെ മകളാണ്. ഇതേ സന്യാസ സമൂഹത്തിന്റെ പാലാ പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ ലൂസി മരിയ, അസീസി സന്യാസ സഭാംഗം സിസ്റ്റര്‍ ഹില്‍ഡ, പരേതയായ സിസിലി എന്നിവര്‍ സഹോദരങ്ങളാണ്.












Click it and Unblock the Notifications