കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാൾ മരിച്ച സംഭവം:മത്തായിയുടേത് മുങ്ങിമരണം; പോസ്റ്റ്മോർട്ട് റിപ്പോർട്ട്

Google Oneindia Malayalam News

പത്തനംതിട്ട: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ശേഷം കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ മത്തായിയുടേത് മുങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയുടെ ഇടത് ഭാഗത്ത് ചതവുകളുണ്ടെങ്കിലും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ സൂചനകളൊന്നുമില്ലെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. മത്തായിയുടെ കൈയ്ക്ക് സംഭവിച്ച ഒടിവ് കിണറ്റിൽ വീണപ്പോൾ സംഭവിച്ചാതാവാമെന്നാണ് നിഗമനം. വെള്ളിയാഴ്ച ഉച്ചയോടെ കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായെങ്കിലും ആന്തരികാവയവങ്ങൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം കൂടി ലഭിച്ച ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.

''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ''ബാലുവിനെ കൊന്നതാണ്; അതിന് ശേഷം അപകടമുണ്ടാക്കി''യെന്ന് കലാഭവൻ സോബി! നടുക്കുന്ന വെളിപ്പെടുത്തൽ

കസ്റ്റഡിയിലെടുത്തയാളെ വീട്ടിലെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വനംവകുപ്പിനെ നേരത്തെ തന്നെ ആക്ഷേപമുയരുന്നു. കടുവാ നിരീക്ഷണത്തിനായി വനംവകുപ്പ് സ്ഥാപിച്ച സിസിടിവികൾ തകർത്തുവെന്നം ഫാമിലെ മാലിന്യം വനത്തിൽ നിക്ഷേപിക്കുന്നുവെന്നും ആരോപിച്ചാണ് വനംവകുപ്പിന്റെ നടപടി. മത്തായിയുടെ മരണത്തിന് കാരണം വനംവകുപ്പ് അധികൃതരാണെന്നാണ് ബന്ധുക്കൾ ഉന്നയിക്കുന്ന ആരോപണം. ചൊവ്വാഴ്ച വൈകിട്ട് നാല് മണിയോടെയാണ് വീട്ടിലെത്തിയ വനപാലകർ മത്തായിയെ കസ്റ്റഡിയിലെടുക്കുന്നത്. ഏഴ് മണിയോടെ മത്തായിയുടെ കുടപ്പനയിലെ കുടുംബവീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു.

 suicide-156

ചിറ്റാർ വനംവകുപ്പ് സ്റ്റേഷനിലെ ഏഴ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘമാണ് മത്തായിയെ വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്. കൂടുതൽ കാര്യങ്ങൾ അറിയണമെങ്കിൽ സ്റ്റേഷനിലേക്ക് വരാനാണ് ഉദ്യോഗസ്ഥർ ബന്ധുക്കളോട് നിർദേശിച്ചത്. ബന്ധുക്കൾ സ്റ്റേഷനിലെത്തിയപ്പോൾ മത്തായിയെ തെളിവെടുപ്പിനായി കൊണ്ടുപോയെന്ന വിവരമാണ് ലഭിച്ചത്. തെളിവെടുപ്പിനായി വീട്ടിലെത്തിച്ചപ്പോൾ മത്തായി ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കിണറ്റിൽ വീണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. മത്തായിയെ രക്ഷിക്കാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ മുങ്ങിയെന്നാണ് നാട്ടുകാർ ഉന്നയിക്കുന്ന ആരോപണം.

English summary
Postmortem report of Mathayi says its drowning death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X