അനന്യയുടെത് ആത്മഹത്യയെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ട്, മൃതദേഹം സംസ്ക്കരിച്ചു
കൊല്ലം: കൊച്ചിയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റും ആര്‍ജെയുമായ അനന്യ കുമാരിയുടെത് ആത്മഹത്യ തന്നെയെന്ന് പോസ്‌ററ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അനന്യയുടെ മരണത്തില്‍ ബന്ധുക്കളും ട്രാന്‍സ്‌ജെന്‍ഡര്‍ സുഹൃത്തുക്കളും അടക്കം സംശയം ഉന്നയിച്ചിരുന്നു. ഇവരുടെ ആവശ്യപ്രകാരം ഡോക്ടര്‍മാരുടെ പ്രത്യേക സംഘമാണ് പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ശേഷം പെരുമൺ മുണ്ടയ്ക്കൽ സെന്റ് ജോസഫ് പള്ളിയിൽ അനന്യയുടെ മൃതദേഹം സംസ്ക്കരിച്ചു.

ആലുവയിലെ വീട്ടില്‍ അനന്യയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. ഇവിടെ വെച്ച് സുഹൃത്തുക്കള്‍ അടക്കമുളളവര്‍ അനന്യയ്ക്ക് യാത്രാമൊഴിയേകി. തുടര്‍ന്നാണ് അനന്യയുടെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്ക് കൊണ്ട് പോയത്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് അനന്യ മരണപ്പെട്ടത്. കൊച്ചി ഇടപ്പളളിയിലെ ഫ്‌ളാറ്റില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ ആണ് കണ്ടെത്തിയത്. 2020ല്‍ ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തിയ അനന്യ അതിന് ശേഷം അനവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ചിരുന്നതായി മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വരെ തുറന്ന് പറഞ്ഞിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടത്തിയ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചു എന്നാണ് അനന്യ ആരോപിച്ചിരുന്നത്.












Click it and Unblock the Notifications