'ഇത്തരക്കാരെ സ്ത്രീകൾ കുറ്റിച്ചൂലെടുത്ത് നേരിടുന്ന കാലം വിദൂരമല്ല; മാത്യു കുഴൽനാടനെതിരെ ജയരാജൻ
കണ്ണൂർ; പോത്താനിക്കാട് പീഡനക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് ഷാൻമുഹമ്മദിനെ പരസ്യമായി പിന്തുണച്ച മാത്യുകുഴൽനാടൻ എംഎൽഎയ്ക്കെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ഷാൻമുഹമ്മദിനെ സംരക്ഷിക്കാനായിരുന്നു അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ.തുടക്കം മുതൽ ശ്രമിച്ചതെന്ന് ജയരാജൻ ആരോപിച്ചു.

ഇത് കരിക്ക് താരം അമേയ തന്നെയോ? 'എന്റെ പൊന്നു തണുപ്പേ'....ഇൻസ്റ്റഗ്രാം ചിത്രങ്ങൾ വൻ വൈറൽ
യൂത്ത് കോൺഗ്രസ് എറണാകുളം ജി്ല്ലാ സെക്രട്ടറികൂടിയായ പ്രതിക്കുവേണ്ടി എം.എൽ.എ.യാണ് ജാമ്യഹരജി കോടതിയിൽ സമർപ്പിച്ചത്. ആക്ഷേപം ഉയർന്നുവന്നപ്പോൾ എം.എൽ.എ.യെക്കാൾ മുതിർന്ന മറ്റൊരു കെ.പി.സി.സി. നേതാവ് പ്രതിക്കുവേണ്ടി രംഗത്തിറങ്ങി. ബലാത്സംഗവും സ്ത്രീപീഡനവും ന്യായീകരിക്കുന്നത് കോൺഗ്രസ്സിന്റെ നയമാണോ എന്ന് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം.ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് കോൺഗ്രസ്സ് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത്തരക്കാരെ സ്ത്രീകൾ കുറ്റിച്ചൂലെടുത്ത് നേരിടുന്ന കാലം വിദൂരമല്ലെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ജയരാജൻ പറഞ്ഞു. പോസ്റ്റ് വായിക്കാം
നെറികേടിനും സ്ത്രീപീഡനത്തിനും കൂട്ടുനിൽക്കുന്ന കോൺഗ്രസ് എം.എൽ.എ.
ഗാന്ധിജിയും നെഹ്‌റുവും കോൺഗ്രസ്സിനെ നയിച്ചത് മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിലൂടെയായിരുന്നു. സ്ത്രീപീഡനത്തെയും നെറികേടിനെയും ന്യായീകരിച്ച കോൺഗ്രസ് എം.എൽ.എ. ഗാന്ധിനിന്ദയാണ് കാട്ടിയത്. പോത്താനിക്കാട് പീഡനക്കേസിലെ പ്രതി യൂത്ത് കോൺഗ്രസ്സ് നേതാവ് ഷാൻമുഹമ്മദിനെ സംരക്ഷിക്കാനായിരുന്നു അഡ്വ. മാത്യു കുഴൽനാടൻ എം.എൽ.എ.തുടക്കം മുതൽ ശ്രമിച്ചത്. യൂത്ത് കോൺഗ്രസ് എറണാകുളം ജി്ല്ലാ സെക്രട്ടറികൂടിയായ പ്രതിക്കുവേണ്ടി എം.എൽ.എ.യാണ് ജാമ്യഹരജി കോടതിയിൽ സമർപ്പിച്ചത്. ആക്ഷേപം ഉയർന്നുവന്നപ്പോൾ എം.എൽ.എ.യെക്കാൾ മുതിർന്ന മറ്റൊരു കെ.പി.സി.സി. നേതാവ് പ്രതിക്കുവേണ്ടി രംഗത്തിറങ്ങി.
ഇപ്പോൾ യൂത്ത് കോൺഗ്രസ്സിന്റെ ഒരു പരിപാടിയിൽ ഷാൻ മുഹമ്മദിനെ പരസ്യമായി എം.എൽ.എ. ന്യായീകരിച്ചു. ബലാത്സംഗവും സ്ത്രീപീഡനവും ന്യായീകരിക്കുന്നത് കോൺഗ്രസ്സിന്റെ നയമാണോ എന്ന് കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും വ്യക്തമാക്കണം. താൻ ആവശ്യപ്പെട്ടതു പ്രകാരമാണ് ഷാൻ മുഹമ്മദിന്റെ പേരിൽ നടപടിയെടുക്കാത്തതെന്നും എം.എൽ.എ. പറയുകയുണ്ടായി. ഇരയോടൊപ്പമല്ല, വേട്ടക്കാരോടൊപ്പമാണ് കോൺഗ്രസ്സ് എന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത്തരക്കാരെ സ്ത്രീകൾ കുറ്റിച്ചൂലെടുത്ത് നേരിടുന്ന കാലം വിദൂരമല്ല!
എം.വി. ജയരാജൻ
മിയയുടെ ലൂക്ക വൻ ക്യൂട്ടല്ലേ? നടിയുടെ ഏറ്റവും പുതിയ കുടുംബ ചിത്രം..ഏറ്റെടുത്ത് ആരാധകർ












Click it and Unblock the Notifications