കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഞ്ച് മക്കളും എന്നും പട്ടിണിയില്‍; നിവൃത്തികേട് കൊണ്ട് മടുത്തു; ഒടുവില്‍ ആ അമ്മ അത് ചെയ്തു

  • By Gowthamy
Google Oneindia Malayalam News

പാലക്കാട്: പട്ടിണിയെ തുടര്‍ന്ന് മാതാവ് അഞ്ച് മക്കളെ അഗതി മന്ദിരത്തിന് കൈമാറി. പാലക്കാട് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മക്കളെ അഗതി മന്ദിരത്തിലാക്കിയത്. മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളെയും ഇടത്തനാട്ടുകരയിലെ സ്ഥാപനത്തിനാണ് കൈമാറിയത്. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

സംഭവം പുറത്തറിഞ്ഞതിനു പിന്നാലെ സംഭവത്തില്‍ അടിയന്തര നടപടി വീകരിക്കാന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ജില്ലാ കളക്ടര്‍ക്കും സാമൂഹ്യ നീതി വകുപ്പിനും നിര്‍ദേശം നല്‍കി.

സംഭവം കഴിഞ്ഞമാസം

സംഭവം കഴിഞ്ഞമാസം

കഴിഞ്ഞ മാസം 24നാണ് മാതാവ് അഞ്ച് കുട്ടികളെയും മണ്ണാര്‍ക്കാട് എത്താനാട്ട്കരയില്‍ പ്രവര്‍ത്തിക്കുന്ന അഗതി മന്ദിരം അഞ്ച് കുട്ടികളെയും ഏറ്റെടുത്തത്.

പട്ടിണി സഹിക്കാന്‍ വയ്യാതെ

പട്ടിണി സഹിക്കാന്‍ വയ്യാതെ

പട്ടിണി സഹിക്കാന്‍ വയ്യാതെയാണ് അഞ്ച് മക്കളെയും വീട്ടമ്മ അഗതി മന്ദിരത്തിലാക്കിയത്. പാലക്കാട് കണ്ണാടി സ്വദേശിയായ വീട്ടമ്മയാണ് മക്കളെ കൈമാറിയത്.

അഞ്ച് മക്കളെയും

അഞ്ച് മക്കളെയും

മൂന്ന് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമടക്കം അഞ്ച് മക്കളാണ് ഇവര്‍ക്കുണ്ടായിരുന്നത്. പത്ത്, ഏഴ്, അഞ്ച് വയസ് പ്രായമുള്ള പെണ്‍കുട്ടികളെയും എട്ടും ആറും വയസ് പ്രായമുള്ള ആണ്‍കുട്ടികളെയുമാണ് അമ്മ അഗതി മന്ദിരത്തിലാക്കിയത്.

പട്ടിണിയില്‍ കഴിയുന്നതിലും ഭേദം

പട്ടിണിയില്‍ കഴിയുന്നതിലും ഭേദം

പുറമ്പോക്കില്‍ ഓലക്കുടിലില്‍ പട്ടിണിയില്‍ കഴിയുന്നതിലും ഭേദം മക്കള്‍ അഗതി മന്ദിരത്തില്‍ കഴിയുന്നതാണ് നല്ലതെന്നുമാണ് അമ്മ പറയുന്നത്.

വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

വില്ലേജ് ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ്

ഇവരുടെ സാമ്പത്തിക പരാധീനതകള്‍ സാക്ഷ്യപ്പെടുത്തി വില്ലേജ് ഓഫീസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുട്ടികളെ അഗതി മന്ദിരത്തിലാക്കിയത്.

പിതാവ് കുടുംബം നോക്കുന്നില്ല

പിതാവ് കുടുംബം നോക്കുന്നില്ല

കുട്ടികളുടെ പിതാവ് കൂലിപ്പണിക്കാരനാണ്. ഇയാള്‍ പണിയെടുത്ത് ലഭിക്കുന്ന പണം കുടുംബം നോക്കാന്‍ ഉപയോഗിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.

പ്രണയിച്ച് വിവാഹിതരായി

പ്രണയിച്ച് വിവാഹിതരായി

ഇവര്‍ പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനാല്‍ കുടുംബവുമായി ഇവര്‍ക്ക് വലിയ ബന്ധമില്ല. കുടുംബത്തില്‍ നിന്ന് ആരും ഇവരെ തേടി എത്തിയിട്ടില്ല.

അടിയന്തര നടപടി

അടിയന്തര നടപടി

വാര്‍ത്ത പുറത്തുവന്നതോടെ മന്ത്രി ഇടപെട്ടിരിക്കുകയാണ്. അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും സാമൂഹിക നീതി വകുപ്പിനും മന്ത്രി നിര്‍ദേശം നല്‍കി.


English summary
poverty mother send children to orphanage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X