ഒരുറപ്പ് കൂടി നൽകുന്നു, പരിമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ലെന്ന് പിണറായി
തിരുവനന്തപുരം: തുടര്‍ച്ചയായ പ്രതിസന്ധികള്‍ ഉണ്ടായിട്ടും അതിനെയൊക്കെ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതസമയങ്ങളില്‍ ജനങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ സര്‍ക്കാരിനായി. എന്ത് പ്രതിസന്ധിയുണ്ടായിട്ടും കേരളം പട്ടിണി കിടക്കേണ്ടി വന്നില്ല. ലോകവും രാജ്യവും ഏറ്റവുമധികം പ്രതിസന്ധി നേരിട്ടപ്പോള്‍ ജനങ്ങളുടെ പിന്തുണയോടെ അതിനെ ധീരമായി നേരിടാന്‍ നമുക്ക് കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.
അസം നിയമസഭാ തെരഞ്ഞെടുപ്പ്, പ്രചാരണ ചിത്രങ്ങള്‍ കാണാം

രാജ്യത്ത് കാര്‍ഷിക മേഖല വലിയ തകര്‍ച്ച നേരിടുമ്പോഴാണ് കേരളം വേറിട്ട പാതയിലൂടെ മുന്നേറുന്നത്. കാര്‍ഷികരംഗത്തെ വലിയ തോതില്‍ അഭിവൃദ്ധിപ്പെടുത്താന്‍ സര്‍ക്കാരിന് സാധിച്ചു. കര്‍ഷകരുടെ ക്ഷേമം ഉറപ്പുവരുത്തുന്ന പദ്ധതികള്‍ ആവിഷ്‌ക്കരിക്കാനായി. പട്ടയഭൂമിയില്‍ നിലനില്‍ക്കുന്ന വിഷയങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ തന്നെയാണ് ഇടതു മുന്നണി തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ ആര്‍ക്കും ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഒരു കാര്യം കൂടി ഉറപ്പ് നല്‍കുന്നു, പരിമ ദരിദ്രമായ ഒരു കുടുംബം പോലും ഇനി കേരളത്തില്‍ ഉണ്ടാകില്ല. അത്തരത്തില്‍ കേരളത്തെയാകെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തണം. അതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ എല്‍ഡിഎഫിനൊപ്പം അണിനിരക്കണം എന്നും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. കഴിഞ്ഞ അഞ്ച് വർഷക്കാലം നാടിന്റെ വികസനത്തിനും ജനക്ഷേമത്തിനും വേണ്ടിയാണ് ഇടത് സർക്കാർ പ്രവർത്തിച്ചത്. നാടിന്റെ യശസ്സ് വീണ്ടെടുക്കാനാണ് സർക്കാർ ശ്രമിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ഹോട്ട് ലുക്കിൽ അർജ്ജുൻ റെഡ്ഡി നായിക- ശാലിനി പാണ്ഡെയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ












Click it and Unblock the Notifications