കേരളത്തില്‍ രാത്രികാല വൈദ്യുതി നിയന്ത്രണം
തിരുവനന്തപുരം: കേരളത്തിന്റെ വൈദ്യുതി വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത് മൂലം കേരളത്തില്‍ രാത്രി കാല വൈദ്യുതി നിയന്ത്രണം. അരമണിയ്ക്കൂറാണ് വൈദ്യുതി നിയന്ത്രണം. ഒക്ടോബര്‍ 5 മുതലാണ് വൈദ്യുതി നിയന്ത്രണം ആരംഭിച്ചത്. നഗരപ്രദേശങ്ങളെ വൈദ്യുതി താല്‍ച്ചല്‍ വൈദ്യുതി നിലയത്തിലെ യന്ത്രത്തകരാറും കല്‍ക്കരിയ്ക്ക് ക്ഷാമം നേരിട്ടതുമാണ് വൈദ്യുവതി പ്രതിസന്ധിയ്ക്കും വിഹിതം വെട്ടിക്കുറയ്ക്കുന്നതിനും കാരണമായത്.
ഒഡീഷയിലെ താല്‍ച്ചര്‍ വൈദ്യുത നിലയത്തില്‍ നിന്ന് കേരളത്തിന് ലഭിയ്ക്കുന്ന കേന്ദ്ര വിഹിതമാണ് വെട്ടിക്കുറച്ചത്. താല്‍ച്ചറില്‍ നിന്ന് 420 മെഗാവാട്ട് വൈദ്യുതിയാണ് കേരളം പ്രതിദിനം വാങ്ങുന്നത്. വൈദ്യുതി ഉപയോഗം കൂടുതലുള്ള രാത്രി കാലങ്ങളിലാണ് കേന്ദ്ര പൂളില്‍ നിന്നുള്ള വൈദ്യുതിയെ കേരളം ആശ്രയിക്കുന്നത്. നിലവില്‍ 140 മെഗാവാട്ട് വൈദ്യുതിയാണ് താല്‍ച്ചറില്‍ നിന്ന് കേരളത്തിന് ലഭിയ്ക്കുന്നത്.

സംസ്ഥാനത്തിന്റെ പ്രതിദിന വൈദ്യുതി ഉപഭോഗം 56.75 ദശലക്ഷം യൂണിറ്റാണ്. ഇതില്‍ 40.83 ദശലക്ഷം കേരളത്തിലെ വിവിധ ജലവൈദ്യുത പദ്ധതികളില്‍ നിന്ന് തന്നെ ഉത്പാദിപ്പിയ്ക്കുന്നുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുകയേ പോംവഴിയുള്ളൂ വെന്ന് കെഎസ് ഇബി അറിയിച്ചു. നിലവില്‍ കായംകുളം ഉള്‍പ്പെടയുള്ള താപവൈദ്യുതി നിലയങ്ങളില്‍ നിന്ന് വൈദ്യുതിയെടുക്കുന്ന കാര്യം പരിഗണനയില്‍ ഇല്ല.












Click it and Unblock the Notifications