വൈദ്യുതി ക്ഷാമം രൂക്ഷം, സംസ്ഥാനം വീണ്ടും പവർകട്ട് കാലത്തിലേക്ക്, പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം
ടുക്കി: വൈദ്യുതി നിരക്ക് ഉയര്‍ത്തിയതിന് പിറകെ സംസ്ഥാനം പവര്‍ കട്ടിലേക്കും നീങ്ങുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യതി ക്ഷാമം രൂക്ഷമായത് കൊണ്ട് തന്നെ അടുത്ത പത്ത് ദിവസത്തിനുളളില്‍ കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടി വരും. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുറത്ത് നിന്ന് വൈദ്യുതി കൊണ്ട് വരാനുളള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ കേരളത്തിലേക്ക് ലൈനുകള്‍ ഇല്ല. നിലവില്‍ സ്ഥിതി രൂക്ഷമായത് കൊണ്ട് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണം വരുത്തേണ്ട കാര്യമില്ലെന്ന് കെഎസ്ഇബി ചെയര്മാന് എന്‍എസ് പിളള നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പവര്‍ കട്ട് നടപ്പിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനവ് മാത്രമാണ് കൊണ്ട് വന്നിരിക്കുന്നത് എന്നും മന്ത്രി എംഎം മണി പറഞ്ഞു. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം ആണ് പ്രതീക്ഷിക്കുന്നത്.
6.8 ശതമാനം ആണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നിട്ടുള്ളത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും മാസം നാല്പത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. അമ്പത് യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഒരു യൂണിറ്റിന് 25 പൈസ ആണ് കൂടുക. അപ്പോള്‍ വൈദ്യുതി ബില്ലില്‍ അഞ്ച് രൂപയുടെ വ്യത്യാസം ഉണ്ടാകും.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
കാവ്യയെ ആണ് ആദ്യം വിളിച്ചത്, പിന്നാലെ ദിലീപേട്ടനെ വിളിച്ചു, നടൻ പറഞ്ഞത്..'ശാലു മേനോൻ പറയുന്നു -
ബെംഗളൂരു മെട്രോ യാത്രക്കാര്‍ അറിഞ്ഞോ? നിങ്ങളെ വീട്ടിലെത്തിക്കാന്‍ പുതിയ ഫീഡര്‍ ബസുകള്‍ -
'മമ്മൂട്ടി 75 വയസായ ആളാണ്, അസുഖം ഉള്ളയാളാണ്, തെറി പറഞ്ഞാൽ യുഡിഎഫ് സീറ്റ് 110 ന് മുകളിലേക്ക്' -
ദോശയും വടയും മെനുവില്‍ നിന്ന് ഔട്ട്; പകരം ഈ വിഭവങ്ങള്‍: ബെംഗളൂരുവില്‍ ഹോട്ടലുകള്‍ കടുത്ത പ്രതിസന്ധിയില്‍ -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
'ആ സുരേഷ് ഗോപി ചിത്രം കാരണം ഞാൻ ഒന്നരക്കോടി രൂപ കടത്തിലായി, സ്ഥലമെല്ലാം വിൽക്കേണ്ടി വന്നു'; സുനിൽ പരമേശ്വരൻ -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
'ജാഡയുള്ള മമ്മൂട്ടിക്കൊപ്പമല്ല, റഫീഖ് സഖാവിനൊപ്പം തന്നെ, മുഖ്യമന്ത്രി അല്ല, ആര് പറഞ്ഞാലും' -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും'












Click it and Unblock the Notifications