കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദ്യുതി ക്ഷാമം രൂക്ഷം, സംസ്ഥാനം വീണ്ടും പവർകട്ട് കാലത്തിലേക്ക്, പത്ത് ദിവസത്തിനകം കടുത്ത നിയന്ത്രണം

Google Oneindia Malayalam News

ടുക്കി: വൈദ്യുതി നിരക്ക് ഉയര്‍ത്തിയതിന് പിറകെ സംസ്ഥാനം പവര്‍ കട്ടിലേക്കും നീങ്ങുന്നു. സംസ്ഥാനം കടുത്ത വൈദ്യുതി പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് വൈദ്യുതി മന്ത്രി എംഎം മണി മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യതി ക്ഷാമം രൂക്ഷമായത് കൊണ്ട് തന്നെ അടുത്ത പത്ത് ദിവസത്തിനുളളില്‍ കടുത്ത വൈദ്യുതി നിയന്ത്രണം വേണ്ടി വരും. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ പവര്‍ കട്ട് ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി തൊടുപുഴയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.

ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്ആരെയും കുറ്റപ്പെടുത്തുന്നില്ല, മാപ്പ്, പ്രതിഭ എംഎൽഎയുടെ മുന്‍ ഭര്‍ത്താവ് ഹരിയുടെ ആത്മഹത്യാക്കുറിപ്പ്

വൈദ്യുതി ക്ഷാമം പരിഹരിക്കുന്നതിന് പുറത്ത് നിന്ന് വൈദ്യുതി കൊണ്ട് വരാനുളള ശ്രമം നടക്കുന്നുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നും വൈദ്യുതി എത്തിക്കാന്‍ കേരളത്തിലേക്ക് ലൈനുകള്‍ ഇല്ല. നിലവില്‍ സ്ഥിതി രൂക്ഷമായത് കൊണ്ട് വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നും എംഎം മണി കൂട്ടിച്ചേര്‍ത്തു.

mani

സംസ്ഥാനത്ത് ജൂലൈ 15 വരെ വൈദ്യുതി നിയന്ത്രണം വരുത്തേണ്ട കാര്യമില്ലെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍എസ് പിളള നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് പവര്‍ കട്ട് നടപ്പിലാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം. വൈദ്യുതി നിരക്കില്‍ നേരിയ വര്‍ധനവ് മാത്രമാണ് കൊണ്ട് വന്നിരിക്കുന്നത് എന്നും മന്ത്രി എംഎം മണി പറഞ്ഞു. മൂന്ന് വര്‍ഷത്തേക്കാണ് നിരക്ക് വര്‍ദ്ധന കൊണ്ടുവന്നിരിക്കുന്നത്. ഇതുവഴി കെഎസ്ഇബിയ്ക്ക് 902 കോടി രൂപയുടെ അധികവരുമാനം ആണ് പ്രതീക്ഷിക്കുന്നത്.

6.8 ശതമാനം ആണ് വൈദ്യുതി നിരക്കില്‍ വര്‍ദ്ധന കൊണ്ടുവന്നിട്ടുള്ളത്. ബിപിഎല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്കും മാസം നാല്‍പത് യൂണിറ്റിന് താഴെ ഉപയോഗിക്കുന്നവര്‍ക്ക് നിരക്ക് വര്‍ദ്ധന ബാധകമാകില്ല. അമ്പത് യൂണിറ്റ് പ്രതിമാസ ഉപഭോഗമുള്ളവര്‍ക്ക് ഒരു യൂണിറ്റിന് 25 പൈസ ആണ് കൂടുക. അപ്പോള്‍ വൈദ്യുതി ബില്ലില്‍ അഞ്ച് രൂപയുടെ വ്യത്യാസം ഉണ്ടാകും.

English summary
Power cut to be imposed in Kerala within 10 days, says MM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X