'ഞാൻ കണ്ടു വളർന്ന നേതാവ്, എന്റെ പാഠ പുസ്തകത്തിലെ ഹീറോ, സഖാവ് പിണറായി..'; കുറിപ്പുമായി പിപി ദിവ്യ
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി സി പി എം നേതാവ് പി പി ദിവ്യ. എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവാണ് പിണറായി എന്നാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പി പി ദിവ്യ കുറിച്ചത്. കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായിയെന്നും തന്റെ പാഠ പുസ്തകത്തിലെ ഹീറോയാണ് അദ്ദേഹമെന്നും പിണറിയക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് പി പി ദിവ്യ കുറിച്ചു.
പി പി ദിവ്യയ്ക്കെതിരെ കൂടുതൽ ആരോപണങ്ങളുമായി കെ എസ് യു നേതാവ് മുഹമ്മദ് ഷമ്മാസ് രംഗത്ത് എത്തിയതിന് പിന്നാലെയാണ് ദിവ്യയുടെ കുറിപ്പ്. ജില്ലാ നിർമിതി കേന്ദ്രയ്ക്ക് ജില്ലാ പഞ്ചായത്ത് കരാറുകൾ നൽകിയതിൽ ദുരൂഹത ഉണ്ടെന്നാണ് മുഹമ്മദ് ഷമ്മാസ് ആരോപിച്ചത്. ദിവ്യയുടെ ഭർത്താവ് സർക്കാർ ഉദ്യോഗസ്ഥനാണെങ്കിലും ഭൂമി രേഖയിൽ കൃഷിയാണ് വരുമാന മാർഗം എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് ഉൾപ്പെടെയാണ് ആരോപണം.

അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം.
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല, കോടതീല് കണ്ടിപ്പാ പാക്കലാം, എന്നും ദിവ്യ കുറിച്ചു.
പി പി ദിവ്യ പങ്കുവെച്ച കുറിപ്പ്:
ഞാൻ കണ്ടു വളർന്ന നേതാവ്... എന്തൊക്കെ ആരോപണങ്ങൾ വരുമ്പോഴും, രാഷ്ട്രീയ എതിരാളികൾ വളഞ്ഞിട്ട് ആക്രമിക്കുമ്പോഴും, മടിയിൽ കനമില്ലെങ്കിൽ നമ്മൾ ഭയക്കേണ്ടതില്ലെന്നു പഠിപ്പിച്ച നേതാവ്. കഴിഞ്ഞ 25 വർഷത്തിലധികമായി ഒരു മാധ്യമ പരിലാളനയിലും വളർന്ന നേതാവല്ല സഖാവ് പിണറായി. എന്റെ പാഠ പുസ്തകത്തിലെ ഹീറോ.
അഴിമതിയെക്കുറിച്ചു മാത്രം സ്വപ്നം കണ്ടു നടക്കുന്നവർക് കാണുന്നതെല്ലാം അതു തന്നെയെന്ന് തോന്നുന്നത് സ്വാഭാവികം.
അലക്കി തേച്ച വെള്ള വസ്ത്രവും 4 പേപ്പറും കയ്യിൽ വെച്ച് നാല് മാധ്യമങ്ങളെ കാണുമ്പോൾ പറയുന്ന വിടുവായത്തത്തിന് ഓരോന്നും മറുപടി പറഞ്ഞു സമയം കളയുന്നില്ല..... കോടതീല് കണ്ടിപ്പാ പാക്കലാം..












Click it and Unblock the Notifications