കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയും രാജഗോപാലും പ്രവര്‍ത്തിക്കാനറിയാത്തവര്‍... സംസ്ഥാന നേതൃത്വത്തിനെതിരെ പിപി മുകുന്ദന്‍!!

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ പിപി മുകുന്ദന്‍

Google Oneindia Malayalam News

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ജനറല്‍ സ്രെക്രട്ടറി പിപി മുകുന്ദന്‍. സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരെ മുഴുവന്‍ കടന്നാക്രമിച്ചിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന ഘടകത്തില്‍ ഒരു മാസമായി പാര്‍ട്ടിക്ക് നാഥനില്ലാത്ത അവസ്ഥാണുള്ളതെന്ന് മുകുന്ദന്‍ പറഞ്ഞു. ഇത് പാര്‍ട്ടിക്ക് തിരിച്ചടി നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്താനേ ഇതിന് സാധിക്കൂവെന്നും എത്രയും പെട്ടെന്ന് പുതിയ അധ്യക്ഷനെ ഉടന്‍ തിരഞ്ഞെടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം സംസ്ഥാന ബിജെപിയില്‍ തനിക്ക് പ്രാധാന്യം കുറയുന്നത് കൊണ്ടാണ് അദ്ദേഹം ഇത്തരത്തിലുള്ള വിമര്‍ശനം ഉന്നയിക്കുന്നതെന്ന് അണികള്‍ പറയുന്നു.

1

അതേസമയം ദേശീയ നേതൃത്വത്തെയും ഒപ്പം വിമര്‍ശിച്ചിട്ടുണ്ട് മുകുന്ദന്‍. അണ്‍ഫോണ്‍സ് കണ്ണന്താനം, സുരേഷ് ഗോപി എന്നിവരെ എംപിയാക്കത് കൊണ്ട് പാര്‍ട്ടിക്ക് കാര്യമായി ഗുണം ചെയ്തില്ലെന്ന് അദ്ദേഹം പറയുന്നു. ഇവര്‍ മുകുന്ദനുമായി വലിയ അടുപ്പത്തില്‍ അല്ലെന്നാണ് റിപ്പോര്‍ട്ട്. പ്രവര്‍ത്തന മികവും പോര എന്നാണ് അദ്ദേഹം ഇവരെ പറ്റി അഭിപ്രായപ്പെട്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ നിര്‍ദേശങ്ങള്‍ ബിജെപി യഥാസമയം സ്വീകരണിക്കണമെന്നും മുകുന്ദന്‍ പറഞ്ഞു. സംസ്ഥാന അധ്യക്ഷന് വേണ്ടിയുള്ള തീരുമാനം ദേശീയ നേതൃത്വം മനപ്പൂര്‍വം വൈകിപ്പിക്കുകയാണെന്ന് അദ്ദേഹത്തിന് പരാതിയുണ്ട്. അമിത് ഷായെ ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നാണ് സൂചന.

കുമ്മനം രാജശേഖരെ മിസോറം ഗവര്‍ണറാക്കി നിയമിച്ച തീരുമാനത്തെയും മുകുന്ദന്‍ വിമര്‍ശിച്ചു. കുമ്മനത്തെ ഗവര്‍ണറായിക്കിയ സമയം ശരിയായില്ല. നേതാക്കളുടെ വ്യക്തി താല്‍പര്യമല്ല പാര്‍ട്ടി മൂല്യങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ നടപടികളില്‍ പാര്‍ട്ടി അണികള്‍ ആശങ്കയിലാണ്. രാജഗോപാല്‍ അടക്കമുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനവും ഫലപ്രദമല്ലെന്ന് മുകുന്ദന്‍ വ്യക്തമാക്കി. ഇത് പാര്‍ട്ടി പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം സംസ്ഥാന നേതൃത്വം തമ്മിലടി കാരണം പല കാര്യങ്ങളും ആര്‍എസ്എസുമായി ചര്‍ച്ച ചെയ്യുന്നില്ലെന്നും പരാതിയുണ്ട്.

ഗൗരിയെ കൊന്നത് 13000 രൂപയ്ക്ക്, ഹിറ്റ്ലിസ്റ്റ് ഞെട്ടിക്കുന്നു, ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്തു!!ഗൗരിയെ കൊന്നത് 13000 രൂപയ്ക്ക്, ഹിറ്റ്ലിസ്റ്റ് ഞെട്ടിക്കുന്നു, ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്തു!!

നടിമാരുടെ രാജി അമ്മ സ്വീകരിച്ചേക്കില്ല.. പറയാനുള്ളത് കേൾക്കും! അമ്മ വിവാദത്തിലെ പുതിയ വഴിത്തിരിവ്നടിമാരുടെ രാജി അമ്മ സ്വീകരിച്ചേക്കില്ല.. പറയാനുള്ളത് കേൾക്കും! അമ്മ വിവാദത്തിലെ പുതിയ വഴിത്തിരിവ്

English summary
pp mukundan against bjp kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X