കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിള്ളയുടെ പ്രസ്താവനകള്‍ ദോഷം ചെയ്തു: കണ്ണന്താനത്തെ കൊണ്ടുവന്നതില്‍ ഗുണമുണ്ടായില്ല: പിപി മുകുന്ദന്‍

Google Oneindia Malayalam News

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തില്‍ പ്രതീക്ഷിച്ച നേട്ടം സാധ്യമാവത്തിന് പിന്നാലെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പിപി മുകുന്ദന്‍. ശ്രീധരന്‍പിള്ളയുടെ പലപ്രസ്താവനകളും പാര്‍ട്ടിക്ക് ദോഷം ചെയ്തുവെന്നാണ് മുകുന്ദന്‍ ആരോപിക്കുന്നത്. ഉദാഹരണമായി തന്ത്രി അദ്ദേഹത്തോട് സംസാരിച്ച വിഷയവും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

<strong>വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും</strong>വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും

ആദ്യം തന്ത്രി തന്നോട്ട് സംസാരിച്ചുവെന്ന് പറഞ്ഞു. പിന്നീട് മാറ്റി പറഞ്ഞു. കോടതിയില്‍ വീണ്ടും അഭിപ്രായം മാറ്റി. ഓഫ് ദ റെക്കോര്‍ഡായി പറയുന്ന കാര്യങ്ങള്‍ ഒരാളെ വിശ്വസിച്ച് പറയുന്നതാണ്. ഇന്റഗ്രിറ്റി ഒരു ഘടകമാണ്. മുതിര്‍ന്ന പ്രവര്‍ത്തകരേയും നേതാക്കളേയും അവഗണിച്ചതിന്റെ ഫലം കൂടിയാണിതെന്നും ഒരു ഒണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തില്‍ പിപി മുകുന്ദന്‍ പറഞ്ഞു.

pilla

പാര്‍ട്ടിക്കുള്ളിലെ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ ബിജെപിക്ക് ക്ഷീണം വരുത്തിയെന്നും അത് പ്രവര്‍ത്തകരെ സംബന്ധിച്ചിടത്തോളം വലിയ വിഷമമാണ് ഉണ്ടാക്കിയത്. അവസാന നിമിഷം വരെ ജയിക്കും എന്നൊരു പ്രതീക്ഷയുണ്ടായിരുന്നെന്നും എന്നാല്‍ ആ പ്രതീക്ഷയ്ക്കെത്ത് ഉയരാന്‍ സംസ്ഥാനത്തെ ബിജെപിക്ക് സാധിച്ചിട്ടില്ല.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തിലും ആശയക്കുഴപ്പം ഉണ്ടായി. ശബരിമല വിഷയത്തെ വേണ്ടത്ര ശക്തമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ല. അല്‍ഫോണ്‍സ് കണ്ണന്താനത്തെപ്പോലെയുള്ള നേതാക്കളെ കൊണ്ടുവന്നതിന്‍റെ ഗുണം പാര്‍ട്ടിക്ക് ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു.

English summary
pp mukundan aginst ps sreedharan pillai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X