പിപി മുകുന്ദന്‍ ബിജെപിയിലേക്ക് തിരിച്ചുവരുന്നു, ആവേശത്തോടെ പ്രവര്‍ത്തകര്‍!
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബി ജെ പിക്ക് കൂടുതല്‍ ആവേശം പകര്‍ന്ന് പി പി മുകുന്ദന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്തുന്നു. ബി ജെ പി സംസ്ഥാന സെക്രട്ടറി കുമ്മനം രാജശേഖരനാണ് പി പി മുകുന്ദന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചെത്തുന്ന കാര്യം പ്രഖ്യാപിച്ചത്. സാധാരണ പ്രവര്‍ത്തകനായിട്ടായിരിക്കും പി പി മുകുന്ദന്റെ തിരിച്ചുവരവ്. പാര്‍ട്ടിയിലെ ഭാരവാഹിത്വം പിന്നീട് ആലോചിച്ച് തീരുമാനിക്കും.
നിയമസഭ തിരഞ്ഞെടുപ്പ് പോലെ പ്രധാനപ്പെട്ട ഒരു അവസരത്തില്‍ ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പി പി മുകുന്ദന്‍ പറഞ്ഞു. കുറച്ചുമുമ്പേ എടുക്കേണ്ട തീരുമാനമായിരുന്നു ഇത്. ഭാരവാഹിത്വം സംബന്ധിച്ച കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണ്. കുമ്മനത്തിന്റെ വാക്കുകളോട് പ്രതികരിച്ചുകൊണ്ട് പി പി മുകുന്ദന്‍ പറഞ്ഞു.

ബി ജെ പി കാണിക്കുന്ന അവഗണനയില്‍ പ്രതിഷേധം അറിയിക്കാനായി നേമത്ത് സ്വതന്ത്രനായി മത്സരിക്കുമെന്ന് പി പി മുകുന്ദന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. നിമസഭയില്‍ ബി ജെ പി അക്കൗണ്ട് തുറക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്ന മണ്ഡലമാണ് നേമം. മുതിര്‍ന്ന നേതാവ് ഒ രാജഗോപാലാണ് നേമത്ത് മത്സരിക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പി പി മുകുന്ദന്‍ ബി ജെ പിയിലേക്ക് തിരിച്ചെത്തുന്നത് പാര്‍ട്ടിക്കും ഒ രാജഗോപാലിനും ആശ്വാസമാകും.
മുതിര്‍ന്ന നേതാവായ പി പി മുകുന്ദന്‍ പത്ത് വര്‍ഷം മുമ്പാണ് ബി ജെ പിയില്‍ നിന്നും ആര്‍ എസ് എസില്‍ നിന്നും പുറത്താക്കപ്പെട്ടത്. പുറത്താക്കപ്പെടുമ്പോള്‍ കേരളത്തിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറിയായിരുന്നു. ആര്‍ എസ് എസ് നോമിനിയായി പാര്‍ട്ടിയിലെത്തിയ മുകുന്ദന് ആര്‍ എസ് എസുമായുള്ള അഭിപ്രായവ്യത്യാസം കാരണമാണ് പാര്‍ട്ടിയിലെ സ്ഥാനങ്ങള്‍ നഷ്ടമായത്. പുതിയ പ്രസിഡണ്ടായി കുമ്മനം രാജശേഖരന്‍ സ്ഥാനമേറ്റതോടെയാണ് പി പി മുകുന്ദന്‍ പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ വഴി തെളിഞ്ഞത്.












Click it and Unblock the Notifications