ബിഷപ്പിനെതിരെ യുഡിഎഫ് കണ്‍വീനറും
തൊടുപുഴ: പിടി തോമസ് എംപിക്ക് പുറമേ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും സഭക്കെതിരെ നിലപാടെടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ബിഷപ്പുമാരല്ല എന്നാണ് പിപി തങ്കച്ചന് പറഞ്ഞത്. ഇടുക്കിയില്‍ ജില്ലാ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചൊല്ലിയായിരുന്നു ഇടുക്കി എംപി പിടി തോമസിനെതിരെ സഭ തിരിഞ്ഞത്. സഭ തീരുമാനിച്ചാല്‍ തോമസിനെ തോല്‍പ്പിക്കുമെന്നായിരുന്നു ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭീഷണി. മാത്രമല്ല, പിടി തോമസിന് പകരം ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിച്ചാലെ പിന്തുണക്കൂ എന്നും ബിഷപ്പ് പറഞ്ഞിരുന്നു.

കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. പല കോണ്‍ഗ്രസ് നേതാക്കളും സഭക്കെതിരെ പ്രതികരിച്ചെങ്കിലും യുഡിഎഫിന്റേതായി ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ഇതുവരെ പുറത്ത് വന്നിരുന്നില്ല.
ഇടുക്കിയില്‍ പിടി തോമസ് തന്നെ ആയിരിക്കുമോ വീണ്ടും ജനവിധി തേടുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പിപി തങ്കച്ചന് പറഞ്ഞില്ല. സ്ഥാനാര്‍ത്ഥികളെ മാറ്റാനും നിലനിര്‍ത്താനുമൊക്കെ മുന്നണിക്ക് അധികാരമുണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ലോക്സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരേയും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കസ്തൂരി രംഗന് റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിനാലാണ് സഭ പിടി തോമസിന് എതിരായത്. എന്നാല്‍ യുഡിഎഫിന്റെ പിന്തുണ തോമസിന് ഇക്കാര്യത്തില്‍ അത്രക്കൊന്നും ഇല്ല എന്നാണ് സൂചന. കോണ്‍ഗ്രസിനും യുഡിഎഫിനും കസ്തൂരി രംഗന് റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നാണ് പിപി തങ്കച്ചന് പറഞ്ഞത്. പലര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകം. പക്ഷേ അത് പര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കണം എന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
-
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും












Click it and Unblock the Notifications