കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഷപ്പിനെതിരെ യുഡിഎഫ് കണ്‍വീനറും

  • By Soorya Chandran
Google Oneindia Malayalam News

തൊടുപുഴ: പിടി തോമസ് എംപിക്ക് പുറമേ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും സഭക്കെതിരെ നിലപാടെടുക്കുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത് ബിഷപ്പുമാരല്ല എന്നാണ് പിപി തങ്കച്ചന്‍ പറഞ്ഞത്. ഇടുക്കിയില്‍ ജില്ലാ യുഡിഎഫ് യോഗത്തില്‍ പങ്കെടുത്തതിന് ശേഷം മാധ്യമ പ്രവര്‍ത്തകരെ കാണുകയായിരുന്നു അദ്ദേഹം.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെ ചൊല്ലിയായിരുന്നു ഇടുക്കി എംപി പിടി തോമസിനെതിരെ സഭ തിരിഞ്ഞത്. സഭ തീരുമാനിച്ചാല്‍ തോമസിനെ തോല്‍പ്പിക്കുമെന്നായിരുന്നു ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടിലിന്റെ ഭീഷണി. മാത്രമല്ല, പിടി തോമസിന് പകരം ഫ്രാന്‍സിസ് ജോര്‍ജ്ജിനെ മത്സരിപ്പിച്ചാലെ പിന്തുണക്കൂ എന്നും ബിഷപ്പ് പറഞ്ഞിരുന്നു.

PP Thankachan

കോണ്‍ഗ്രസിനകത്തും യുഡിഎഫിനകത്തും വലിയ കോളിളക്കം ഉണ്ടാക്കിയ സംഭവമായിരുന്നു ഇത്. പല കോണ്‍ഗ്രസ് നേതാക്കളും സഭക്കെതിരെ പ്രതികരിച്ചെങ്കിലും യുഡിഎഫിന്റേതായി ഇക്കാര്യത്തില്‍ ഒരു പ്രതികരണവും ഇതുവരെ പുറത്ത് വന്നിരുന്നില്ല.

ഇടുക്കിയില്‍ പിടി തോമസ് തന്നെ ആയിരിക്കുമോ വീണ്ടും ജനവിധി തേടുക എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം പിപി തങ്കച്ചന്‍ പറഞ്ഞില്ല. സ്ഥാനാര്‍ത്ഥികളെ മാറ്റാനും നിലനിര്‍ത്താനുമൊക്കെ മുന്നണിക്ക് അധികാരമുണ്ടെന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇതുവരേയും തുടങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ചതിനാലാണ് സഭ പിടി തോമസിന് എതിരായത്. എന്നാല്‍ യുഡിഎഫിന്റെ പിന്തുണ തോമസിന് ഇക്കാര്യത്തില്‍ അത്രക്കൊന്നും ഇല്ല എന്നാണ് സൂചന. കോണ്‍ഗ്രസിനും യുഡിഎഫിനും കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ കാര്യത്തില്‍ ഒരേ അഭിപ്രായമാണെന്നാണ് പിപി തങ്കച്ചന്‍ പറഞ്ഞത്. പലര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടാകം. പക്ഷേ അത് പര്‍ട്ടിയുടെ അഭിപ്രായം ആയിരിക്കണം എന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

English summary
UDF convener PP Thankachan said that Bishop has no right to decide the candidates of UDF.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X