കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീംലീഗിന്റേത് പരിസ്ഥിതിയിലധിഷ്ഠിതമായ രാഷ്ട്രീയം: പി പി എ കരീം

  • By Desk
Google Oneindia Malayalam News

സുല്‍ത്താന്‍ബത്തേരി: മുസ്ലീംലീഗിന്റേത് സമന്വയ രാഷ്ട്രീയമാണെന്ന് ജില്ലാ പ്രസിഡന്റ് പി പി എ കരീം. ജീവകാരുണ്യ പ്രവര്‍ത്തനവും, പരിസ്ഥിതി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും സാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളും എല്ലാ ചേര്‍ന്നതാണ് മുസ്ലീംലീഗിന്റെ പ്രവര്‍ത്തനമണ്ഡലം. നൂല്‍പ്പുഴ പഞ്ചായത്ത് മുസ്ലീംലീഗ് സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ സ്‌നേഹസദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശക്തമായ പാരിസ്ഥിതിക അടിത്തറയുണ്ടായിരുന്ന വയനാട് ഇന്ന് അതീവ ഗുരുതരമായി പരിസ്ഥിതി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. പരിസ്ഥിതി നാശം മൂലം കാലാവസ്ഥാവ്യതിയാനവും മറ്റുമുണ്ടായി കര്‍ഷകരുടെയടക്കം ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാവുന്നു. അതുകൊണ്ട് തന്നെ പരിസ്ഥിതി സംരക്ഷണം ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കാന്‍ സാധിക്കേണ്ടതുണ്ട്. വയനാടിന്റെ പാരിസ്ഥിതിക സംതുലിതാവസ്ഥ നിലനിര്‍ത്താന്‍ ഓരോരുത്തരും ശ്രദ്ധേയമായി പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കേണ്ടതുണ്ടെന്നും കരീം പറഞ്ഞു. ചടങ്ങില്‍ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ശിഹാബ് തങ്ങള്‍ ഓര്‍മ്മമരവും എന്റോവ്‌മെന്റും വിതരണം ചെയ്തു.

ppakareem-

കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതി ആഗ്രഹിച്ച സമുന്നതനായ വ്യക്തിത്വത്തിന്റെ ഉടമായിരുന്നു ശിഹാബ് തങ്ങളെന്ന് അദ്ദേഹം പറഞ്ഞു. പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഉപഹാരം ജില്ലാ ലീഗ് സെക്രട്ടറി ടി മുഹമ്മദ് നല്‍കി. ടി അവറാന്‍ അധ്യക്ഷനായിരുന്നു. പി അബ്ദുമനാഫ് അരീക്കോട് മുഖ്യപ്രഭാഷണം നടത്തി. വീടും സ്ഥലവും ഇല്ലാത്ത രണ്ട് കുടുംഹങ്ങള്‍ക്ക് വീടുവെക്കാനുള്ള സ്ഥലത്തിന്റെ രേഖ പിറ്റ്‌കോ ചെയര്‍മാന്‍ പി അഹമ്മദ്കുട്ടി കൈമാറി. 500 കുടുംബങ്ങള്‍ക്കുള്ള പെരുന്നാള്‍ കിറ്റ് വിതരണം നിയോജകമണ്ഡലം പ്രസിഡന്റ് പി പി അയൂബ് നിര്‍വഹിച്ചു. സെക്രട്ടറി എം എ അസൈനാര്‍, ജില്ലാ യൂത്ത്‌ലീഗ് സെക്രട്ടറി ആരിഫ് സി കെ, വൈസ് പ്രസിഡന്റ് വി എം അബൂബക്കര്‍, നിയോജകമണ്ഡലം ലീഗ് സെക്രട്ടറി അഷ്‌ക്കറലി, വി ഉമ്മര്‍ഹാജി, എന്‍ എം ഇസ്മായില്‍, എന്‍ സി റഷീദ്, നിസാം കല്ലൂര്‍, ശിഹാബ് മുസ്ല്യാര്‍, എം എ ഷൗക്കത്തലി, എന്‍ സി ഉസ്മാന്‍, സി ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു.

English summary
PPA Kareem about Muslim legue's politics.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X