പിപിഇ കിറ്റ് ഇടപാട് ക്രമക്കേട്; ആയുധമാക്കി പ്രതിപക്ഷം..ഉയർന്ന തുക നൽകിയത് ക്ഷാമം കാരണമെന്ന് കെകെ ശൈലജ
തിരുവനന്തപുരം: കൊവിഡ് കാലത്ത് പിപിഇ കിറ്റ് ഇടപാടിൽ വൻക്രമക്കേട് നടന്നതായി സിഎജി റിപ്പോർട്ട്. ഇടപാടിൽ 10.23 കോടിയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ് സിഎജി റിപ്പോർട്ടിൽ പറയുന്നത്. പൊതുവിപണിയെക്കാൾ 300 ഇരട്ടി പണം നൽകിയാണ് പിപിഇ കിറ്റ് വാങ്ങിയതെന്നു സിഎജി റിപ്പോർട്ടിൽ പറയുന്നു.
2020 മാർച്ച് 28ന് പിപിഇ കിറ്റ് വാങ്ങിയത് 550 രൂപയ്ക്കാണ്. എന്നാൽ രണ്ട് ദിവസം കഴിഞ്ഞ് 1550 രൂപയ്ക്കാണ് മറ്റൊരു കമ്പനിയിൽ നിന്നും പിപിഇ കിറ്റ് വാങ്ങിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറഞ്ഞ വിലയ്ക്ക് പിപിഇ കിറ്റ് വാഗ്ദാനം ചെയ്ത കമ്പനിയെ തഴഞ്ഞു കൊണ്ടാണ് സാൻ ഫാർമ എന്ന കമ്പനിയിൽ നിന്നും കിറ്റ് വാങ്ങിയതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

എന്നാൽ അന്നത്തെ സാഹചര്യം അതായിരുന്നതിനാലാണ് ഉയർന്ന തുക നൽകി പിപിഇ കിറ്റ് വാങ്ങിയതെന്നാണ് അന്നത്തെ ആരോഗ്യമന്ത്രിയായിരുന്ന കെകെ ശൈലജയുടെ പ്രതികരണം. പിപിഇ കിറ്റിന് വില വർധിച്ച സാഹചര്യത്തിൽ ഉയർന്ന തുക നൽകി കുറച്ച് കിറ്റുകൾ വാങ്ങേണ്ട സാഹചര്യം വന്നിട്ടുണ്ടെന്നും ആരോഗ്യമേഖലയിലെ മുൻ നിര പോരാളികളെ സംരക്ഷിക്കുകയെന്നതായിരുന്നു ആ സമയത്ത് തങ്ങളുടെ ലക്ഷ്യമെന്നും കെകെ ശൈലജ വിശദദീകരിച്ചു.
അതേസമയം റിപ്പോർട്ടിൽ സർക്കാരിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. കോവിഡ് കാല അഴിമതി സംബന്ധിച്ച് പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങളെല്ലാം സാക്ഷ്യപ്പെടുത്തുന്നതാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ റിപ്പോർട്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയുടെയും മുന്‍ ആരോഗ്യ മന്ത്രി കെകെ ശൈലജയുടെയും അറിവോടെയാണ് അഴിമതി നടന്നത്. മഹാമാരിയുടെ കാലത്ത് ജനം പകച്ചു നില്‍ക്കുമ്പോഴാണ് ഒന്നാം പിണറായി സര്‍ക്കാര്‍ ഈ പെരുംകൊള്ള നടത്തിയത്. ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനപ്പുറം സ്വന്തം പോക്കറ്റ് നിറയ്ക്കാനുള്ള സുവര്‍ണാവസരമായി സര്‍ക്കാര്‍ കോവിഡ് മഹാമാരിയെ കണ്ടു. ഒരു ഭാഗത്ത് മരണ സംഖ്യ മറച്ചുവച്ചു. മറുഭാഗത്ത് കോടികളുടെ അഴിമതി നടത്തി. എന്നിട്ടാണ് പി.ആര്‍ ഏജന്‍സികളുടെ പ്രൊപ്പഗന്‍ഡകളിലൂടെ വ്യാജ ഇമേജ് കെട്ടിപ്പൊക്കിയതെന്നും അദ്ദേഹം വിമർശിച്ചു.
അതേസമ.ം മുഖ്യമന്ത്രിയാണ് ഈ അഴിമതിയുടെ സൂത്രധാരൻ എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി. സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ രൂക്ഷമായപ്പോൾ പിആർ വർക്ക് കൊണ്ട് അത് മറച്ചുപിടിച്ച സർക്കാർ അതിനെ മറപിടിച്ചു ദശകോടികളുടെ കുംഭകോണമാണ് നടത്തിയത്. 300 ശതമാനം പണം കൂടുതൽ കൊടുത്ത് പിപിഇ കിറ്റ് വാങ്ങിയ സർക്കാർ ജനങ്ങൾ പട്ടിണി കിടക്കുമ്പോൾ സ്വന്തം കീശ നിറയ്ക്കുകയായിരുന്നു. ദുരിതങ്ങളെയും ദുരന്തങ്ങളെയും അഴിമതി നടത്താൻ ഉപയോഗിക്കുന്ന ലോകത്തിലെ ഏക ഭരണകൂടമാണ് പിണറായി വിജയന്റേത്. പണം കുറച്ചു കോവിഡ് സാമഗ്രികൾ വിതരണം ചെയ്യാൻ തയ്യാറായ കമ്പനികളെ നോക്കുകുത്തികളാക്കിയാണ് ഇത്രയും വലിയ വില നൽകി ദുരൂഹമായ കമ്പനിയുമായി സർക്കാർ കരാർ ഉണ്ടാക്കിയതെന്നും സുരേന്ദ്രൻ വിമർശിച്ചു.












Click it and Unblock the Notifications