പി ആർ ശ്രീജേഷിന് 2 കോടി രൂപ പാരിതോഷികം നൽകാൻ സംസ്ഥാന സക്കാർ; തീരുമാനം മന്ത്രിസഭാ യോഗത്തിൽ
തിരുവനന്തപുരം: 2024 ലെ പാരീസ് ഒളിമ്പിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായ പി ആർ ശ്രീജേഷിന് പാരിതോഷികമായി 2 കോടി രൂപ അനുവദിക്കും. ഇന്ന് ചേർന്ന മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിലെ അംഗങ്ങൾക്ക് അതാത് സംസ്ഥാനങ്ങൾ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീജേഷിന് 2 കോടി രൂപ നൽകാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രി സഭായോഗം തീരുമാനിച്ചത്.

പാരീസ് ഒളിമ്പിക്സിന് പിന്നാലെ രാജ്യാന്തര ഹോക്കിയിൽ നിന്ന് പി ആർ ശ്രീജേഷ് വിരമിച്ചിരുന്നു. ഇന്ത്യയ്ക്ക് വെങ്കല മെഡൽ സമ്മാനിച്ച ബ്രിട്ടനെതിരായ മത്സരമായിരുന്നു ശ്രീജേൽഷിന്റെ കരിയറിലെ അവസാന മത്സരം. ശ്രീജേഷിനോടുള്ള ആദര സൂചകമായി ഇന്ത്യൻ സീനിയർ ഹോക്കയിൽ അദ്ദേഹം ധരിച്ചിരുന്ന 16 ാം നമ്പർ ജഴ്സി പിൻവലിക്കാൻ ഹോക്കി ഇന്ത്യ തീരുമാനിച്ചിരുന്നു.
മാത്രമല്ല, ശ്രീജേഷിനെ ജന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനായും നിയമിച്ചു. പാരീസ് ഒളിമ്പിക്സിന് പിന്നാലെ കേരളത്തിൽ തിരിച്ചെത്തിയ അദ്ദേഹത്തിന് അധികൃതരും ആരാധകരും ചേർന്ന് വൻ സ്വീകരണം നൽകിയിരുന്നു. നേരത്തെ ശ്രീജേഷിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ സ്പെയിനിനെ തോൽപിച്ച് ടോക്യോ ഒളിംപിക്സിലെ വെങ്കല മെഡൽ നേട്ടം ഇന്ത്യൻ ടീം ആവർത്തിച്ചിരിക്കുകയാണ്.
ടൂർണമെന്റിൽ മലയാളി ഗോൾകീപ്പർ പി ആർ ശ്രീജേഷ് മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു. പ്രൊഫഷണൽ ഹോക്കിയിൽ നിന്നും വിരമിക്കുന്ന ശ്രീജേഷിന് ഈ വിജയം അവിസ്മരണീയമായ വിടവാങ്ങൽ സമ്മാനമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിനും മറ്റ് ടീമംഗങ്ങൾക്കും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു, എന്നായിരുന്നു അദ്ദേഹം കുറിച്ചത്.












Click it and Unblock the Notifications