Get Updates
Get notified of breaking news, exclusive insights, and must-see stories!

ആ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി; ഭീഷണിയുമായി എത്തിയ സംഘികള്‍ക്ക് കവിയുടെ ചുട്ടമറുപടി

കോഴിക്കോട്: മാതൃഭൂമി ആഴ്ച്ചപതിപ്പില്‍ പ്രസിദ്ധീകരിച്ച് വന്നിരുന്ന മശ എന്ന നോവല്‍ പിന്‍വലിക്കുകയാണെന്ന് നോവലിസ്റ്റ് എസ് ഹരീഷ് കഴിഞ്ഞ ദിവസമാണ് അറിയിച്ചത്. ഹൈന്ദവ വികാരം വ്രണപ്പെടുത്തിയെന്ന ആരോപിച്ച് നോവലിനെതിരെ സംഘപരിവാര്‍ രംഗത്ത് വന്നതിനെ തുടര്‍ന്നായിരുന്നു നോവലിസിറ്റിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നീക്കം ഉണ്ടായത്.

എഴുത്തുകാരന്റെ കുടുംബാംഗങ്ങളെ വരെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന നിലയിലേക്ക് കാര്യങ്ങളെത്തിയിരുന്നു. തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നാതി എസ് ഹരീഷ് അറിയിച്ചത്. ഇപ്പോള്‍ കവി പ്രഭാവര്‍മക്ക് നേരേയും സംഘപരിവാറിന്റെ ഭീഷണി ഉയര്‍ന്നിരിക്കുകയാണ്.

എസ് ഹരീഷ്

എസ് ഹരീഷ്

സംഘപരിവാര്‍ ഭീഷണിയെ തുടര്‍ന്ന് എസ് ഹരീഷ് മാതൃഭൂമിയില്‍ നിന്ന് നോവല്‍ പിന്‍വലിച്ച ദിവസം തന്നെയായിരുന്നും കവി പ്രഭാവര്‍മക്ക് നേരേയും അതേ സംഘടനകളുടെ ഭീഷണി നേരിടേണ്ടി വന്നത്. എന്നാല്‍ ഭീഷണിക്ക് വഴങ്ങാതെ സംഘപരിവാറിന് വ്യക്തമായ മറുപടിയുമായി കവി രംഗത്ത് എത്തുകയും ചെയ്തു.

കലാകൗമുദിയില്‍

കലാകൗമുദിയില്‍

ഈ ലക്കം കലാകൗമുദിയില്‍ വന്ന പ്രഭാവര്‍മയുടെ ' ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ' എന്ന ലേഖനത്തിന്റെ പേരിലാണ് കവി പ്രഭാവര്‍മക്ക് നേരേ ഫോണില്‍ ഭീഷണിയുയര്‍ന്നത്. സംഭവത്തെക്കുറിച്ച് കവി ഫെയ്‌സ്ബുക്കിലൂടെ വിവരിക്കുന്ന ഇപ്രകാരാമാണ്.

ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി

ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി

ഈ ലക്കം കലാകൗമുദിയില്‍ വന്ന ' ഗീത, ദൈവദശകം, സന്ദീപാനന്ദഗിരി ' എന്ന എന്റെ ലേഖനം മുന്‍നിര്‍ത്തി സംഘപരിവാര്‍ ഭീഷണി. 9539251722 എന്ന നമ്പറില്‍ നിന്നാണ് രാത്രി 8.20 ന് ആക്രോശം വന്നത്. ഭഗവദ് ഗീതയെ കുറിച്ച് ഇങ്ങനെ മേലാല്‍ എഴുതരുത് എന്നു കല്പന.

ഗീത

ഗീത

ചാതുര്‍വര്‍ണ്യത്തെ സംരക്ഷിക്കുന്ന കൃതിയാണു ഗീത എന്നും അതുകൊണ്ടുതന്നെ ശ്രീനാരായണ ഗുരു ഗീതയെ പരാമര്‍ശിക്കുക പോലും ചെയ്തിട്ടില്ലെന്നും ഞാന്‍ എഴുതിയിരുന്നു. ഗീതയെ പൂര്‍ണമായി ഉള്‍ക്കൊള്ളാനാവില്ലെന്നു സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുള്ളതും ഞാന്‍ ലേഖനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അപേക്ഷ

അപേക്ഷ

ഗീതയിലെവിടെയാണിത് എന്ന് ആക്രോശിച്ചു കൊണ്ടായിരുന്നു തുടക്കം തന്നെ. ഗീത വായിച്ചിട്ടുണ്ടോ താങ്കള്‍ എന്നു ഞാന്‍ ചോദിച്ചു. ' ചാതുര്‍വര്‍ണ്യം മയാ സൃഷ്ടം' എന്നതടക്കമുള്ള ശ്ലാകങ്ങള്‍ ഞാന്‍ ചൊല്ലി കേള്‍പ്പിച്ചു. ഒരു ശ്ലോകമെങ്കിലും ചൊല്ലാമോ എന്നു ഞാന്‍ ചോദിച്ചു. വിവേകാനന്ദ സര്‍വ്വസ്വം എടുത്തു വായിക്കാന്‍ അപേക്ഷിച്ചു.

ആക്രോശമെവിടെ

ആക്രോശമെവിടെ

അയാള്‍ ഗീത വായിച്ചിട്ടുണ്ടെന്നോ വിവേകാനന്ദ സര്‍വ്വസ്വം എന്നു കേട്ടിട്ടുണ്ടെന്നോ തോന്നിയില്ല. ആക്രോശമെവിടെ; ശ്ലോകമെവിടെ? ഏതായാലും ഒരു കാര്യം തീര്‍ത്തു പറയാം. ഗീത വായിക്കാന്‍ എനിക്കു സംഘ പരിവാര്‍ തരുന്ന കണ്ണട വേണ്ട.

അനുവാദം

അനുവാദം

എഴുതാന്‍ എനിക്കു പരിവാറിന്റെ അനുവാദവും വേണ്ട. ഭീഷണിയുടെ കത്തി മടക്കി പോക്കറ്റില്‍ വെച്ചാല്‍ മതി! പിന്മാറുന്നവരുടെ നിരയില്‍ പ്രഭാവര്‍മയെ പ്രതീക്ഷിക്കേണ്ട എന്ന് വ്യക്തമാക്കി കൊണ്ടാണ് കവി ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പിന്തുണ

പിന്തുണ

കവിക്ക് പിന്തുണയുമായി നിരവധി ആളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. പ്രഭാവര്‍മയുടേത് വ്യക്തമായ രാഷ്ട്രീയ നിലപാടാണ് എന്ന അഭിപ്രായം ഇതിനകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഹരീഷിന്റെ അരാഷ്ട്രീയതയും പ്രഭാവര്‍മ്മയുടെ രാഷ്ട്രീയവും തമ്മിലുള്ള വ്യത്യാസം ഇതാണ്. ഹരീഷ് നോവല്‍ പിന്‍വലിച്ചത് സംഘപരിവാറിന്റെ വിജയമായി പോയി എന്നാണ് ഒരു വ്യക്തി പ്രഭാവര്‍മയ്യുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.

ഭീഷണിയും പരിഹാസവും

ഭീഷണിയും പരിഹാസവും

അതേസമയം പ്രഭാവര്‍മ്മയുടെ പോസ്റ്റിന് താഴേയും സംഘപരിവാര്‍ അനുകൂലികള്‍ ഭീഷണിയും പരിഹാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 'എന്തിനാ സാറെ ഹൈന്ദവ സമൂഹം ജീവിച്ച് പൊയ്‌ക്കോട്ടെ വൃത്തികേടുകള്‍ എഴുതി പ്രശസ്തനാകാനാണല്ലെ' എന്നാണ് ഒരു സംഘപരിവാര്‍ അനുകൂലിയുടെ പരിഹാസം.

ഫെയ്സ്ബുക്ക് പോസ്റ്റ്

പ്രഭാവര്‍മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+