കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗീത ഗോപിനാഥിനെ നിയമിച്ചതില്‍ എതിര്‍ത്ത് പ്രഭാത് പട്‌നായിക്കും

Google Oneindia Malayalam News

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചതിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആസൂത്രണ ബോര്‍ഡ് മുന്‍ ഉപാധ്യക്ഷന്‍ പ്രഭാത് പട്‌നായിക്. ആരുടെയെങ്കിലും ഉപദേശം കൊണ്ട് കേരളീയരുടെ വികസന കാഴ്ച്ചപ്പാട് അട്ടിമറിക്കാന്‍ കഴിയില്ലെന്ന് ഇടത് സാമ്പത്തിക വിദഗ്ധന്‍ കൂടിയായ പ്രഭാത് പട്‌നായിക് പറഞ്ഞു.

ഇടതുപക്ഷ സര്‍ക്കാര്‍ നവ ഉദാരവല്‍ക്കരണ നയങ്ങളുടെ പിന്നാലെ പോകരുത്. ഇത്തരം നയങ്ങള്‍ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ പിന്തുടര്‍ന്നാല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന് ബദലുണ്ടാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

Prabhat Patnayik

പുത്തന്‍ സാമ്പത്തിക നയങ്ങളും വന്‍ നിക്ഷേപങ്ങളുമല്ല കേരളത്തിന് വേണ്ടതെന്നും സഹകരണ സംഘങ്ങളെ ശക്തിപ്പെടുത്തിയുള്ള നയങ്ങളാണ് കേരളത്തിന് ഗുണകരമാകുകയെന്നും പ്രഭാത് പട്‌നായിക്ക് വ്യക്തമാക്കി. അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ ലഭിച്ചത് ഭാഗ്യമായി കരുതുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.

ലോകത്തെ തന്നെ അറിയപ്പെടുന്ന സാമ്പത്തിക വിദഗ്ധരില്‍ ഒരാളാണ് ഗീത ഗോപിനാഥ്. ലോക സാമ്പത്തിക സ്ഥിതിയുമായി ബന്ധപ്പെട്ട് അവരുടെ അഭിപ്രായം ആരായുന്നതില്‍ എന്താണ് തെറ്റെന്നായിരുന്നു പിണറായി ചോദിച്ചത്. അതേസമയം സാമ്പത്തിക ഉപദേഷ്ടാവായി ഗീത ഗോപിനാഥിനെ നിയമിച്ചത് പാര്‍ട്ടി നിലപാടുകള്‍ക്ക് ചേരാത്തതാണെന്നാണ് സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പൊതു വിലയിരുത്തല്‍.

English summary
Prabhat Patnaik against Geetha Gopinath
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X