Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു; അപ്രതീക്ഷ വിയോഗത്തിൽ കണ്ണീരോടെ ഉറ്റവർ

ആലപ്പുഴു; അപൂർവ്വ രോഗത്തെ ഇച്ഛാശക്തിക്കൊണ്ടും മനോധൈര്യത്തോടേയും പോരാടി ശ്രദ്ധ നേടിയ പ്രഭുലാൽ പ്രസന്നൻ അന്തരിച്ചു. ചികിത്സയിൽ കഴിയവെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. ആലപ്പുഴ സ്വദേശിയാണ്.

മാലിഗ്നന്റ് മെലോമ എന്ന സ്‌കിന്‍ കാന്‍സര്‍ ആയിരുന്നു പ്രഭുലാലിനെ ബാധിച്ചത്. മുഖത്തിന്റെ മുക്കാല്‍ഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്ത മറുകും ഒപ്പമുള്ള രോഖാവസ്ഥകളും കാരണം ചികിത്സയിലായിരുന്നു.

പ്രഭുലാലിൻറെ വലത് തോൾഭാഗത്ത് മുഴ


ഇക്കഴിഞ്ഞ മാർച്ചിൽ പ്രഭുലാലിൻറെ വലത് തോൾഭാഗത്ത് മുഴ കാണപ്പെടുകയായിരുന്നു. ഇത് പഴുത്തതോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തുടർച്ചയായി ചെറുതും വലുതുമായ മൂന്ന് സർജറികൾക്ക് വിധേയനായിരുന്നു. എന്നാൽ ഇതിന് പിന്നാലെ വലതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടു. തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി സുഹൃത്തുക്കളുടെ സഹായത്തോടെ കോഴിക്കോട് എം.വി.ആർ കാൻസർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അഡ്മിറ്റ്‌ ആയിരുന്നു.

 മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ


പരിശോധനയിൽ മാലിഗ്നന്റ് മെലോമ എന്ന അപകടകാരിയായ സ്കിൻ കാൻസർ ആണെന്നും ഇത് എന്റെ വലതു കയ്യിലേക്കുള്ള ഞരമ്പുകളെ സാരമായി ബാധിച്ചതിനാൽ കൈകൾക്ക് ചലനശേഷി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്നും കണ്ടെത്തി. തുടർന്ന് ഇമ്മ്യുണോ തെറാപ്പി എന്ന ചികിത്സാ നടത്തി വരികയായിരുന്നു.

ചികിത്സ തുടരുന്നതിനിടെയാണ്

ഒരു പ്രാവശ്യത്തെ ചികിത്സയ്ക്ക് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിൽ ആവശ്യം ആയി വരുന്ന ഈ ചികിത്സ മാസത്തിൽ രണ്ട് പ്രാവശ്യം വീതം തുടർച്ചയായി ആറു മാസം നടത്തുവാൻ എല്ലാ ചിലവുകളും കൂടി ഏകദേശം 35ലക്ഷയായിരുന്നു വേണ്ടിയിരുന്നത്. ഇതിനായി സുമനസുകളുടെ സഹായം പ്രഭുലാലപം തേടിയിരുന്നു. ചികിത്സ തുടരുന്നതിനിടെയാണ് ഇപ്പോൾ അപ്രതീക്ഷിത വിയോഗം.

അനുശോചിച്ച് നടി സീമ ജി നായർ


അതേസമയം പ്രഭുലാലിന്റെ മരണത്തിൽ നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ വേദന പങ്കിടുന്നത്. നടി സീമാ ജി നായരും പ്രഭുവിന്റെ മരണത്തിന്റെ അനുശോചിച്ച് പോസ്റ്റ് പങ്കിട്ടിട്ടുണ്ട്. നടിയുടെ കുറിപ്പ്- 'പ്രഭുയാത്രയായി ..നന്ദുട്ടനെ പോലെ അപ്രതീക്ഷിത വിയോഗം.സ്വപ്നങ്ങളും പ്രതീക്ഷകളുമായിരുന്നു എറെയുണ്ടായിരുന്നു ഈ രാജകുമാരന് .കുറച്ചു നാൾ മുന്നേ അവനെ കാണുമ്പോൾ വേദനയിലും ചിരിയോടെയാണ്‌ എന്നെ സ്വീകരിച്ചത് ..അന്നവന്റെ മുഖത്ത് കണ്ട തിളക്കം പോലെ ജീവിത്തിലൂടെനീളം ആ തിളക്കം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നു ..ജീവിതം എപ്പോളും അങ്ങനെ ആണല്ലോ ..മോനെ എന്താണ് പറയേണ്ടത് ..സ്നേഹിക്കുന്നവർ ഓരോരുത്തരായി കൊഴിയുന്നു ..ഒന്നും പറയാനില്ല..വാക്കുകൾ മുറിയുന്നു'

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+