Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രദീപിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും

തൃശ്ശൂര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികേപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. ഇതുസംബന്ധിച്ച് കുടുംബത്തിന് സുലൂരിലെ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്തരില്‍ നിന്ന് സന്ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം.

പ്രദീപിന്റെ കുടുംബത്തിനെ സുലൂര്‍ വ്യോമതാവളത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ രാവിലെ സന്ദര്‍ശിച്ചിരുന്നു.പ്രദീപ് പഠിച്ച പുത്തൂര്‍ സ്‌കൂളില്‍ പൊതുദര്‍ശനം നടത്തിയതിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കാനാണ് കുടുംബത്തിന്റെ തീരുമാനം, കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം രാത്രി തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു.

1

അവസാനമായി നാല് ദിവസം മുമ്പാണ് പ്രദീപ് വീട്ടില്‍ നിന്നും ജോലില സ്ഥലത്തേക്ക് മടങ്ങിയിരുന്നത്. ശ്വാസകോശ രോഗം ഗുരുതരമായതിനെത്തുടര്‍ന്ന് പ്രദീപിന്റെ അച്ഛനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഏതാനും ദിവസം മുന്‍പാണ് പ്രദീപ് നാട്ടിലെത്തിയിരുന്നത്. മകന്റെ പിറന്നാളും അച്ഛന്റെ ചികിത്സ ആവശ്യം എന്നിവ കാരണത്താലാണ് പ്രദീപ് തൃശ്ശൂരിലേക്കെത്തിയത്.

2

ജോലി സ്ഥലത്ത് തിരിച്ചെത്തിയ ഉടനെയായിരുന്നു പ്രദീപിന്റെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തറിഞ്ഞത്. തൃശൂരില്‍ നിന്നും തിരിച്ചെത്തി നാലാം ദിവസമായിരുന്നു പ്രദീപിനെ മരണം തട്ടിയെടുത്തത്. പ്രദീപ് അവസാനമായി വിളിച്ച ഫോണ്‍ കോളില്‍ പറഞ്ഞതും കുടുംബം ഓര്‍ക്കുന്നു. അമ്മേ ഇന്നൊരു പ്രധാനപ്പെട്ട ഡ്യൂട്ടി ഉണ്ട് അതിനു പോകാന്‍ ഒരുങ്ങുകയാണ് എന്നാണ് പ്രദീപ് അവസാനമായി വിളിച്ചപ്പോള്‍ പറഞ്ഞത് എന്ന് കുടുംബം ഓര്‍ക്കുന്നു. എന്നാല്‍ പ്രധാനപ്പെട്ട ഡ്യൂട്ടി എന്ന് പ്രദീപ് പറഞ്ഞപ്പോഴും അത് ഇങ്ങനൊരു ഡ്യൂട്ടിയായിരിക്കും എന്ന് ആരും കരുതിയുമില്ല.

3

2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നിരുന്നത്. പിന്നീട് എയര്‍ ക്രൂ ആയി തിരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും പ്രദീപ് ചെയ്തിരുന്നു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകളിലും പ്രദീപ് പങ്കെടുത്തിരുന്നു. കേരളത്തില്‍ 2018 ലെ പ്രളയകാലത്ത് രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ ഹെലികോപ്റ്റര്‍ സംഘത്തില്‍ പ്രദീപും പങ്കെടുത്തിരുന്നു. അന്ന് സ്വമേധയാ സന്നദ്ധനായി ചുമതല ഏറ്റെടുക്കുകയായിരുന്നു പ്രദീപ് എന്നാണ് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞത്. പ്രദീപ് ഉള്‍പ്പെട്ട ദൗത്യസംഘത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും പ്രത്യേക പ്രശംസയും ലഭിച്ചിരുന്നു.

4

പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാക്യഷ്ണന്റെ മൂത്ത മകനാണ് മരണപ്പെട്ട പ്രദീപ്. കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് പ്രദീപും കുടുംബവും താമസിച്ചിരുന്നത്. മരണവാര്‍ത്തയറിഞ്ഞ് പ്രദീപിന്റെ സഹോദരന്‍ പ്രസാദ് കൊയമ്പത്തൂരിലേക്ക് പോയിരുന്നു. ശ്രീലക്ഷ്മിയാണ് പ്രദീപിന്റെ ഭാര്യ. മക്കള്‍- ദക്ഷന്‍ ദേവ് (5),ദേവപ്രയാഗ് (2). ഊട്ടിയില്‍ ഹെലികോപ്റ്റര്‍ അപകടമുണ്ടായതായി കേട്ടതു മുതല്‍ പ്രദീപിന്റെ അമ്മ കുമാരി ആശങ്കയിലായിരുന്നു. ഉന്നത ഉദ്യോഗസ്ഥരോടൊപ്പം ഹെലികോപ്റ്ററില്‍ പോകുന്ന വിവരം തലേദിവസം ഫോണ്‍ വിളിച്ചപ്പോള്‍ പ്രദീപ് സൂചിപ്പിച്ചിരുന്നുവെന്നും ഇന്നലെ രാവിലെ വിളി വരാഞ്ഞതിനാല്‍ പോയിട്ടുണ്ടാവില്ലെന്നായിരുന്നു അമ്മ കരുതിയിരുന്നത്. എന്നാല്‍ രാത്രി പ്രദീപിന്റെ മരണവാര്‍ത്തയറിഞ്ഞ് വീടിനു ചുറ്റുമെത്തിയവരുടെ പ്രതികരണങ്ങളില്‍നിന്നും പിന്നീട് പുറത്ത് വന്ന വാര്‍ത്തകളില്‍ നിന്നുമാണ് പ്രദീപിന്റെ മരണവാര്‍ത്ത അമ്മ അറിഞ്ഞത്.

5

അതേസമയം ദുരന്തത്തില്‍ മരിച്ച മറ്റ് സൈനികനായ ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡറിന്റെ സംസ്‌കാരം ഇന്ന് രാവിലെ ദില്ലിയിലെ ബ്രാര്‍ സ്‌ക്വയര്‍ ശ്മശാനത്തില്‍ നടന്നു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ നേതൃത്വത്തിലാണ് ബ്രിഗേഡിയര്‍ ലിഡ്ഡറിനെ സംസ്‌കരിച്ചത്. മേജര്‍ ജനറല്‍ പദവി അടുത്ത മാസം ഏറ്റെടുക്കാന്‍ തയ്യാറെടുത്തിരിക്കുമ്പോഴാണ് ബ്രിഗേഡിയര്‍ എല്‍ എസ് ലിഡ്ഡര്‍ വിടവാങ്ങിയത്. ജമ്മുകശ്മീര്‍ റൈഫിള്‍സില്‍ 1990 ല്‍ സെക്കന്റ് ലഫ്റ്റനന്റായയാണ് ബ്രിഗേഡിയര്‍ ലിഡ്ഡര്‍ ചേര്‍ന്നത്. ജമ്മുകശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടങ്ങളില്‍ യുവ ഉദ്യോഗസ്ഥനായിരിക്കുമ്പോള്‍ തന്നെ പങ്കു ചേര്‍ന്നയാളായിരുന്നു ബിഗേഡിയര്‍ ലിഡ്ഡര്‍. എന്‍ഡിഎയിലെ ഇന്‍സ്ട്രക്ര്‍, മിലിട്ടറി ഓപ്പറേഷന്‍സ് ഡയറക്ടറേറ്റില്‍ ഡയറക്ടര്‍, വടക്കന്‍ അതിര്‍ത്തിയിലെ ഒരു ബ്രിഗേഡിന്റെ കമാന്‍ഡര്‍ എന്ന നിലകളിലും ലിഡ്ഡര്‍ പ്രവര്‍ത്തിച്ചിരുന്നു.

6

കോംഗോയില്‍ യുഎന്‍ സമാധാന സേനയുടെ ഭാഗമായപ്പോഴാണ് ജനറല്‍ ബിപിന്‍ റാവത്തും ബ്രിഗേഡിയര്‍ ലിഡ്ഡറും ആദ്യം ഒന്നിച്ച് പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ആ ബന്ധം തുടര്‍ന്നു. ജനറല്‍ റാവത്ത് സംയുക്ത സൈനിക മേധാവിയായപ്പോള്‍ ഡിഫന്‍സ് അസിസ്റ്റന്റായി. കരസേനയില്‍ ഇനിയും ഉയര്‍ന്ന റാങ്കുകള്‍ കാത്തിരുന്ന ഒരുദ്യോഗസ്ഥനാണ് കൂനൂരിലെ ദുരന്തത്തില്‍ മരണപ്പെട്ടത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഊട്ടിക്കടുത്തുള്ള കൂനൂരില്‍ ഹെലികോപ്റ്റര്‍ അപകടത്തിയപ്പെട്ടത്. സിഡിഎസ് മാധാവി ബിപിന്‍ റാവത്ത്, അദ്ദേഹത്തിന്റെ ഭാര്യ, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവരടക്കം 14 പേരാണ് കോപ്റ്ററിലുണ്ടായിരുന്നത്. അതില്‍ സേന ക്യാപ്റ്റന്‍ ഒഴികെ ബാക്കിയെല്ലാവരും മരണപ്പെട്ടിരുന്നു.

7

സേന ക്യാപ്റ്റനെ ആദ്യം കന്റോണ്‍മെന്റ് സെന്ററിലെ മിലിട്ടറി ആശുപത്രിയിലായിരുന്നു പ്രവേശിപ്പിച്ചിരുന്നതെങ്കിലും അദ്ദേഹത്തെ പിന്നീട് വിദഗ്ധ ചികിത്സക്കായി ബംഗളുരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏറെ ഞെട്ടലോടെയാണ് ഹെലികോപ്റ്റര്‍ ദുരന്ത വാര്‍ത്ത് രാജ്യം കേട്ടത്. 2018ല്‍ റഷ്യയില്‍ ഇന്ത്യയിലെക്കെത്തിയ എംഐ17വി5 എന്ന വിഭാഗത്തില്‍പ്പെട്ട കോപ്റ്ററാണ് അപകടത്തില്‍പെട്ടത്. അതീവ സുരക്ഷാ സംവിധാനങ്ങളുള്ളതാണ് ഈ കോപ്റ്റര്‍ അതിനാല്‍ തന്നെ വ്യോമസേന അന്വേഷണവും പ്രഖ്യാപിച്ചിരുന്നു.

Recommended Video

cmsvideo
    Geetika Lidder's final adieu to her husband Brigadier LS Lidder
    8

    സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും പറന്നുയര്‍ന്ന ഹെലികോപ്ടറാണ് തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ ഊട്ടിക്കും കൂനൂരിനും ഇടയിലായി തകര്‍ന്ന് വീണത്. ആദ്യഘട്ടത്തില്‍ നാലോളാം പേരെഗുരുതരപരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നാല് മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വിവിഐപി എന്ന് വിശേഷിപ്പിക്കാവുന്നയാളാണ് സംയുക്തസൈനിക മേധാവിയായ ബിപിന്‍ റാവത്ത്. മുന്‍കരസേനാ മേധാവിയായിരുന്ന അദ്ദേഹത്തെ വിരമിക്കുന്നതിന് തൊട്ടുമുന്‍പാണ് കേന്ദ്രസര്‍ക്കാര്‍ പ്രഥമ സംയുക്ത സൈനിക മേധാവിയായി നിയമിച്ചത്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+