• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ സംഗീതം കേട്ടപ്പോള്‍ എവിടെയൊക്കെയോ ബാലു വായിക്കും പോലെ തോന്നി; ബാലു പോയെന്ന് വിശ്വസിക്കുന്നില്ല

ബാലഭാസ്‌കര്‍ എന്ന അതുല്യ കാലാകാരന്റെ വിയോഗം സൃഷ്ടിച്ച ശൂന്യതയില്‍ നിന്ന് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ഇതുവരെ മുക്തരായിട്ടില്ല. ഒരു കാറപകടത്തിന്റെ രൂപത്തില്‍ വന്ന ദുരന്തത്തില്‍ ആദ്യം രണ്ടുവയസ്സുകാരിയായ മകള്‍ തേജസ്വിനി മാത്രമായിരുന്നു മരണപ്പെട്ടത്.

ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിക്കപ്പെട്ട സംഭവം; കേസില്‍ നിന്ന് പിന്മാറാന്‍ ഒരു കോടി രൂപ വാഗ്ദാനം

സാരമായ പരിക്കുകളോടെ ബാലഭാസ്‌കറിനേയും ഭാര്യ ലക്ഷ്മിയേയും ആശുപത്രിയില്‍ പ്രവേശിപ്പിപ്പോഴും ഇരുവരുടേയും ജീവന്റെ കാര്യത്തില്‍ ഉറ്റവര്‍ക്ക് പ്രതീക്ഷകള്‍ ഏറെയായിരുന്നു. എന്നാല്‍ ഒടുവില്‍ സകല പ്രതീക്ഷകളും ഇല്ലാതാക്കി കൊണ്ട് മകളുടെ അരികിലേക്ക് ബാലുവും യാത്രയായപ്പോള്‍ ജീവിതത്തില്‍ തനിച്ചായത് ലക്ഷ്മിയാണ്. സൗഹൃദങ്ങള്‍ ആഘോഷമാക്കിയ

ബാലുവിനായി 'സംഗീതാര്‍ച്ചന'യുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്‍റെ സുഹൃത്തായ പ്രദീപ് സോമസുന്ദരം..

ആല്‍ബം ഗാനങ്ങള്‍

ആല്‍ബം ഗാനങ്ങള്‍

മൂന്ന് സിനിമകള്‍ക്ക് വേണ്ടി മാത്രമാണ് ബാലഭാസ്‌കര്‍ സംഗീത സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാളികള്‍ ഇന്നും മറക്കാത്ത നിരവധി ആല്‍ബം ഗാനങ്ങള്‍ അദ്ദേഹത്തിന്റെതായി പുറത്തുവന്നിരുന്നു.

ഒരു കാലഘട്ടത്തില്‍

ഒരു കാലഘട്ടത്തില്‍

ഒന്നിനും അല്ലാതെ എന്തിനോ തോന്നിയ ഒരിഷ്ടം... , നിനക്കായി തോഴി പുനര്‍ജനിക്കാം..., എണ്ണക്കറുപ്പിന്‍ ഏഴഴക്.. എന്ന് തുടങ്ങി ഒരു കാലഘട്ടത്തില്‍ പ്രണയത്തിന്റേയും വിരഹത്തിന്റേയും പ്രതീകമായി നാം പാടി നടന്ന ബാലഭാസ്‌കറിന്റെ ഈണങ്ങള്‍ നിരവധിയാണ്.

എണ്ണക്കറുപ്പിന്‍ ഏഴഴക്

എണ്ണക്കറുപ്പിന്‍ ഏഴഴക്

ബാലഭാസ്‌കറിന്റെ സംഗീതം ഓര്‍മ്മയില്‍ സൂക്ഷിക്കുന്നവരുടെ മനസ്സില്‍ ഇതില്‍ ആദ്യം ഓടിയെത്തുക എണ്ണക്കറുപ്പിന്‍ ഏഴഴക് എന്ന ഗാനമായിരിക്കാം. ആ പാട്ടുപാടിയ പ്രദീപ് സോമസുന്ദരം ബാലഭാസ്‌കറിന് സംഗീതം കൊണ്ടൊരു സമ്മാനം നല്‍കിയിരിക്കുയാണ് ഇപ്പോള്‍.

എണ്ണക്കറുപ്പിന്‍....

ബാലുവിന്‍റെ സംഗീതം

ബാലഭാസ്‌കറിനായി തിരഞ്ഞെടുത്ത ഈണം

ബാലഭാസ്‌കറിനായി തിരഞ്ഞെടുത്ത ഈണം

ബാലഭാസ്‌കര്‍ ഏറെ ആരധിക്കുകയും, അദ്ദേഹത്തെ പോലെ ആകണമെന്ന് കൊതിക്കുകയും ചെയ്‌തൊരു സംഗീത സംവിധായകനാണ് യാനി. അദ്ദേഹത്തിന്റെ തന്നെയൊരു ഈണമാണ് ബാലഭാസ്‌കറിനായി പ്രദീപ് സോമസുന്ദരം തിരഞ്ഞെടുത്തത്.

എവിടെയൊക്കെയോ ബാലു വായിക്കും പോലെ

എവിടെയൊക്കെയോ ബാലു വായിക്കും പോലെ

റ്റു ദി വണ്‍ ഹൂ നോസ്.. എന്ന സംഗീതം കേട്ടപ്പോള്‍ ബാലഭാസ്‌കറിനെ ഒര്‍മ്മ വന്നു.. എവിടെയൊക്കെയോ ബാലു വായിക്കും പോലെ തോന്നി. പിന്നീട് വരികള്‍ കുറിച്ചെടുത്ത് പാടി. വാക്കുകളും വരികളും വളരെ പെട്ടെന്നാണ് മനസ്സില്‍ തെളിഞ്ഞതെന്നും പ്രദീപ് സോമസുന്ദരം പറയുന്നു.

വീഡിയോ സോഷ്യല്‍ മീഡിയയില്‍

വീഡിയോ സോഷ്യല്‍ മീഡിയയില്‍

ആ പാട്ട് ഒരു വീഡിയോ ആയപ്പോള്‍ സുജാത ചേച്ചിയോടും ബിജിപാലിനോടും പറഞ്ഞു. അത് താന്‍ സോഷ്യല്‍ മീഡിയിയില്‍ അവതരിപ്പിക്കാം എന്ന് പറഞ്ഞത് സുജാത ചേച്ചിയാണ്. ബിജിപാലും ആ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.

ലക്ഷ്മിയും ബാലുവും

ലക്ഷ്മിയും ബാലുവും

ബാലുവിനെ ആദ്യം കണ്ടതും ലക്ഷ്മിയും ബാലുവും വിവാഹ ശേഷം വിട്ടിലേക്ക് വന്നതും പിന്നീട് ബാലുവിന്റെ വയലിന്‍ വായന കാണുമ്പോഴെല്ലാം വിളിക്കുന്നതും ഇപ്പോഴും മനസ്സില്‍ അതേപടിയുണ്ട്.

നമ്മിലേക്ക് എത്രമാത്രം

നമ്മിലേക്ക് എത്രമാത്രം

ഒരോരുത്തരും നമ്മളില്‍ നിന്ന് കടന്നുപോകുമ്പോഴാണ് അവര്‍ നമ്മിലേക്ക് എത്രമാത്രം ചേര്‍ന്നു നിന്നിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയുക. ബാലുവിന്റെ കാര്യത്തില്‍ അതെനിക്ക് കൂടുതല്‍ വേദന സൃഷ്ടിക്കുന്നു. ബാലു പോയി എന്നത് ഞാന്‍ ഇന്നും വിശ്വസിക്കുന്നേയില്ലെന്നും പ്രദീപ് സോമസുന്ദരം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുന്നു.

സ്‌റ്റേജ് പ്രോഗ്രാമിനിടെ

സ്‌റ്റേജ് പ്രോഗ്രാമിനിടെ

ഈസ്റ്റ് കോസ്റ്റ് വിജയന്‍ ചേട്ടന്‍ നടത്തിയ ഒരു സ്‌റ്റേജ് പ്രോഗ്രാമിനിടേയാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. അന്ന് വയലിനിസ്റ്റ് ആയിട്ടായിരുന്നില്ല ബാലു ആ പരിപാടിയുടെ ഭാഗമായത്. മ്യൂസിക് കമ്പോസിങ്ങായിരുന്നു അന്ന് ബാലുവിന്റെ ചുമതല.

തന്റെ വഴി

തന്റെ വഴി

പക്ഷെ അന്നേ തന്റെ വഴി വയലിനാണെന്ന് ബാലു തിരിച്ചറിഞ്ഞിരുന്നു. അത് അ്ന്ന എന്നോട് പങ്കുവെക്കുകയും ചെയ്തിരുന്നു. അവന്റെ ആഗ്രഹം പോലെ തന്നെ മലയാളികള്‍ കണ്ടിട്ടുള്ള എക്കാലത്തേയും മികച്ച വയലിനിസ്റ്റായി ബലുമാറി.

അനശ്വരരാകാന്‍ വേണ്ടി ജനിച്ചവരാണ്

അനശ്വരരാകാന്‍ വേണ്ടി ജനിച്ചവരാണ്

ചില മനുഷ്യര്‍ അനശ്വരരാകാന്‍ വേണ്ടി ജനിച്ചവരാണെന്ന് തോന്നും. ബാലഭാസ്‌കറിനെ പോലെ. ഭൂമിയില്‍ ജീവിച്ച് വെറും നാല്പത് വര്‍ഷത്തില്‍ മുഴുവന്‍ സമയം സംഗീതത്തിന് വേണ്ടി ജീവിച്ച, സൗഹൃദങ്ങള്‍ ആഘോഷമാക്കിയ, അപ്രതീക്ഷമായ ഒരു വേളയില്‍ ഒരുപാട് നോവിച്ചു കടന്നുപോയ ഒരു സംഗീതജ്ഞന്‍ അന്വശ്വരന്‍ തന്നെയാണെന്നും പ്രദീപ് സോമസുന്ദരം കൂട്ടിച്ചേര്‍ക്കുന്നു.

വീഡിയോ

ബാലഭാസ്കറിനായി..

'മഞ്ചേശ്വരത്ത് തന്നെ വിജയിയായി പ്രഖ്യാപിക്കണം'; സുരേന്ദ്രന്‍ രണ്ട് ദിവസത്തിനകം മറുപടി നല്‍കണം: കോടതി

English summary
pradip somasundaram say about balabhaskar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X