മന്ത്രി എകെ ശശീന്ദ്രനുണ്ടെങ്കില്‍ നിയമസഭ യുവമോര്‍ച്ച തടസപ്പെടുത്തും; ഭീഷണിയുമായി പ്രഫൂല്‍ കൃഷ്ണന്‍
കോഴിക്കോട്: ഫോണ്‍വിളി വിവാദത്തില്‍പ്പെട്ട മന്ത്രി എകെ ശശീന്ദ്രനെ ഇരുത്തിക്കൊണ്ട് നിയമസഭ ചേരാന്‍ അനുവദിക്കില്ലെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രഫൂല്‍ കൃഷ്ണന്‍. നിയമസഭയില്‍ മന്ത്രി പങ്കെടുക്കുന്നുണ്ടെങ്കില്‍ യുവമോര്‍ച്ച സഭ തടസപ്പെടുത്തുമെന്നും പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രഫൂല്‍ കൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി രാജിവച്ചില്ലെങ്കില്‍ വഴിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പീഡനക്കേസില്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയിരിക്കുന്നത്. അല്‍പ്പമെങ്കിലും ധാര്‍മ്മികതയുണ്ടെങ്കില്‍ എകെ ശശീന്ദ്രന്‍ രാജിവച്ച് പുറത്തുപോകുമെന്ന് യുവമോര്‍ച്ച അധ്യക്ഷന്‍ ആവശ്യപ്പെട്ടു. പൊതു സമൂഹത്തിന് മാതൃകയാകേണ്ട മന്ത്രിയാണ് പീഡന വിവരം മറച്ചുവച്ചത്. കേസില്‍ ഗുരുതരമായ ഇടപെടലാണ് മന്ത്രി നടത്തിയിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞത്. ശശീന്ദ്രന്‍ പറയുന്നത് പച്ചക്കള്ളമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ത്രീത്വത്തെ അപമാനിക്കാനുള്ള ശ്രമമാണ് നടന്നിരിക്കുന്നത്. പെണ്‍കുട്ടിയെ അപമാനിക്കാനുള്ള നീക്കമാണുണ്ടായതെന്നും പ്രഫൂല്‍ കൃഷ്ണന്‍ വ്യക്തമാക്കി.
സാരിയില്‍ ഗ്ലാമറസ് ലുക്കുമായി ബ്ലെസി കുര്യന്‍; വൈറല്‍ ഫോട്ടോഷൂട്ട് കാണാം












Click it and Unblock the Notifications