കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തരൂരിനെ ഉന്നംവച്ച് മുരളീധരൻ... മോദിസ്തുതി കോൺഗ്രസിന്റെ ചെലവിൽ വേണ്ട

Google Oneindia Malayalam News

തിരുവനന്തപുരം: പി ചിദംബരത്തിന്റെ അറസ്റ്റോടെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയില്‍ ആണിപ്പോള്‍. ഇതിന് ശേഷം ആണ് മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണം എന്ന നിലപാടുമായി ജയറാം രമേശ്, മനു അഭിഷേക് സിങ്വി, ശശി തരൂര്‍ എന്നിവര്‍ രംഗത്ത് വന്നത്. ഇത് കോണ്‍ഗ്രസില്‍ പിന്നേയും പ്രശ്‌നങ്ങള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

<strong>ആ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം, മോദി നാട് നശിപ്പിച്ചു, തുറന്നടിച്ച് മുന്‍ കേന്ദ്ര മന്ത്രി</strong>ആ കോണ്‍ഗ്രസ് നേതാക്കളെ പുറത്താക്കണം, മോദി നാട് നശിപ്പിച്ചു, തുറന്നടിച്ച് മുന്‍ കേന്ദ്ര മന്ത്രി

കേരളത്തില്‍ നിന്നുള്ള എംപിയായ ശശി തരൂരിന്റെ നിലപാടിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം തള്ളിയിരുന്നു. ഇപ്പോള്‍ തരൂരിനെ ലക്ഷ്യം വച്ച് രൂക്ഷ വിമര്‍ശനങ്ങളാണ് വടകര എംപി കൂടിയായ കെ മുരളീധരന്‍ ഉന്നയിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കളുടെ മോദി അനുകൂല പ്രസ്താവനകള്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നാണ് മുരളീധരന്‍ പറഞ്ഞത്. മോദി സ്തുതി നടത്തേണ്ടലവര്‍ക്ക് ബിജെപിയില്‍ ചേരാം എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയില്ല

കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയില്ല

നരേന്ദ്ര മോദിയെ സ്തുതിക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് കഴിയില്ലെന്നാണ് മുരളീധരന്‍ പറയുന്നത്. മോദിയുടെ തെറ്റുകള്‍ മൂടിവയ്ക്കാനും കോണ്‍ഗ്രസ്സുകാര്‍ക്ക് സാധിക്കില്ല. മോദി ചെയ്ത നല്ല കാര്യങ്ങള്‍ അംഗീകരിക്കണം എന്നായിരുന്നു കഴിഞ്ഞ ദിവസം ശശി തരൂര്‍ ഉള്‍പ്പെടെയുളളവര്‍ പറഞ്ഞത്.

ബിജെപിയില്‍ പോയി സ്തുതിക്കൂ

ബിജെപിയില്‍ പോയി സ്തുതിക്കൂ

മോദിയെ സ്തുതിക്കണം എന്നുള്ളവര്‍ ബിജെപിയില്‍ പോയി അത് ചെയ്യണം എന്നാണ് മുരളീധരന്‍ പറഞ്ഞ മറ്റൊരു കാര്യം. കോണ്‍ഗ്രസിന്റെ ചെലവില്‍ അത് വേണ്ടെന്നും കെ മുരളീധരന്‍ വ്യക്തമാക്കുന്നുണ്ട്.

താന്‍ ഒരിക്കല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത് പോയി തിരികെയെത്തിയ കാര്യവും കെ മുരളീധരന്‍ പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി എന്നത് ആരുടേയും കുടുംബ സ്വത്തല്ല!

കക്കൂസും വെള്ളവും

കക്കൂസും വെള്ളവും

കക്കൂസുകള്‍ പണിതതാണ് മോദിയുടെ നല്ല കാര്യമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇതേ കക്കൂസില്‍ വെള്ളമില്ലെന്ന് പിന്നീട് പലരും പരിഹസിച്ചിരുന്നു. ആ ആളുകള്‍ തന്നെയാണ് ഇപ്പോള്‍ മോദിയെ സ്തുതിയ്ക്കുന്നത് എന്നും കെ മുരളീധരന്‍ പരിഹസിച്ചു.

തരൂരിനെ അനുവദിക്കില്ല

തരൂരിനെ അനുവദിക്കില്ല

കോണ്‍ഗ്രസ്സില്‍ നിന്നുകൊണ്ട് മോദി സ്തുതിയുമായി മുന്നോട്ട് പോകാന്‍ ശശി തരൂരിനെ അനുവദിക്കില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു. മോദിയെ അനുകൂലിക്കുന്നവര്‍ കോണ്‍ഗ്രസ്സുകാരല്ല. ഇത്തരക്കാര്‍ക്കെതിരെ നടപടി വേണം എന്നും കെ മുരളീധരന്‍ പറയുന്നുണ്ട്.

തരൂരിന് കേസ് പേടിയോ?

തരൂരിന് കേസ് പേടിയോ?

ശശി തരൂരിനെ നേരിട്ട് ആക്രമിക്കുന്നുണ്ട് കെ മുരളീധരന്‍. കേസിനെ ആണ് ശശി തരൂര്‍ ഭയക്കുന്നത് എങ്കില്‍ മോദിയെ സ്തുതിയ്ക്കുകയല്ല വേണ്ടത്. കേസിനെ കോടതിയില്‍ നേരിടുകയാണ് വേണ്ടത് എന്നാണ് മുരളീധരന്‍ പറയുന്നത്.

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു

ജനാധിപത്യം കശാപ്പ് ചെയ്യപ്പെടുന്നു

രാജ്യത്ത് ജനാധിപത്യം കശാപ്പ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്നും കെ മുരളീധരന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി കശ്മീരില്‍ നേരിട്ട വിലക്കിനെ കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു.

English summary
Praising Narendra Modi- K Muraleedharan against Shashi Tharoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X