കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം വോട്ട് തനിക്ക് കിട്ടിയെന്ന് ബിജെപി സ്ഥാനാര്‍ത്ഥി!! റിയാസ് അനുകൂലികള്‍ വോട്ട് മറിച്ചു!!

  • By
Google Oneindia Malayalam News

കോഴിക്കോട് മണ്ഡലത്തില്‍ കടുത്ത മത്സമാണ് ഇത്തവണ നടന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം യുഡിഎഫ് സ്ഥാനാര്‍ത്ഥിയായ എംകെ രാഘവന് ഗുണം ചെയ്തേക്കുമെന്നായിരുന്നു ആദ്യ വിലയിരുത്തലുകള്‍. ഇതിനിടെ കോഴ വിവാദം രാഘവന് തിരിച്ചടിയായി. ഇതോടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രദീപ് കുമാറിന്‍റെ സാധ്യത ഉയര്‍ന്നതായും വിലയിരുത്തലുകള്‍ ഉണ്ടായി.

തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതോടെ മണ്ഡലത്തിലെ വോട്ടിങ്ങ് കണക്കുകള്‍ കൂട്ടിക്കിഴിക്കുകയാണ് ഇരുമുന്നണികളും. ഇതിനിടെ സിപിഎമ്മിനെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ പ്രകാശ് ബാബു. ഡിവൈഎഫ്ഐ നേതാവ് റിയാസിന്‍റെ അനുകൂലികള്‍ തനിക്ക് വോട്ട് മറിച്ചെന്നാണ് പ്രകാശ് ബാബുവിന്‍റെ ആരോപണം.

 ആരോപണം

ആരോപണം

കോഴിക്കോട് , വടകര മണ്ഡലങ്ങളില്‍ ബിജെപി അനുകൂല വോട്ടുകള്‍ യുഡിഎഫ് പാളയത്തില്‍ എത്തിയെന്ന് ഇടതുപക്ഷം രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. വടകരയില്‍ പി ജയരാജനെതിരെ കോ-ലീ-ബി സഖ്യം ഉണ്ടെന്ന് സിപിഎം ആരോപിച്ചിരുന്നു.

 കോലിബീ സഖ്യം

കോലിബീ സഖ്യം

ഇവിടങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി കാര്യമായ പ്രചാരണം പോലും നടന്നില്ലെന്നും പല ബൂത്തുകളിലും കോണ്‍ഗ്രസ്-ബിജെപി ഒന്നിച്ചാണ് വോട്ടര്‍മാര്‍ക്ക് സ്ലിപ് കൊടുത്തത് പോലുമെന്നും സിപിഎം ആരോപിച്ചിരുന്നു.

 വോട്ട് മറിച്ചു

വോട്ട് മറിച്ചു

ഇത് കൂടാതെ കോഴിക്കോട് എ പ്രദീപ് കുമാറിന്‍റെ പരാജയം ഉറപ്പാക്കാന്‍ ബിജെപി രാഘവന് വോട്ട് മറിച്ചെന്നും ഇടതുപക്ഷം ആരോപിച്ചിരുന്നു. ഇതിനിടെയാണ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ബിജെപി സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു രംഗത്തെത്തിയത്.

 റിയാസ് അനുകൂലികള്‍

റിയാസ് അനുകൂലികള്‍

ഇടത് സ്ഥാനാര്‍ത്ഥിയായ പ്രദീപ് കുമാറിനോടുള്ള വൈരാഗ്യത്തിന് ഡിഐഎഫ്ഐ ദേശീയ അധ്യക്ഷന്‍ മുഹമ്മദ് റിയാസിന്‍റെ അനുയായികള്‍ തനിക്ക് വോട്ട് മറിച്ചുവെന്നാണ് യുവമോര്‍ച്ചാ അധ്യക്ഷന്‍ കൂടിയായ പ്രകാശ് ബാബു ആരോപിച്ചത്.

 പ്രതികാരം

പ്രതികാരം

2009 ല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ റിയാസിനെ തോല്‍പ്പിക്കാന്‍ പ്രദീപ് കുമാര്‍ ഉള്‍പ്പെ വിഎസ് പക്ഷം ശ്രമിച്ചെന്ന് പാര്‍ട്ടി കണ്ടെത്തിയിരുന്നു. ഇതിനുള്ള പ്രതികാരമാണ് തനിക്ക് വോട്ട് മറിച്ചതിന് പിന്നില്‍ എന്ന് പ്രകാശ് ബാബു ആരോപിച്ചു.

 വിവിധ ഭാഗങ്ങളില്‍

വിവിധ ഭാഗങ്ങളില്‍

ചെലവൂര്‍, കരുവശ്ശേരി, നെല്ലിക്കോട് , കുന്നമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കൂടുതലായി ബിജെപിയിലേക്ക് വോട്ട് മറിഞ്ഞത്. റിയാസ് അനുകൂലികള്‍ നേരത്തേ തന്നെ സമീപിച്ചിരുന്നതായും പ്രകാശ് ആരോപിച്ചു.

 വോട്ട് ഉറപ്പിച്ചു

വോട്ട് ഉറപ്പിച്ചു

റിയാസ് അനുകൂല നേതാക്കളെ താന്‍ പോയി കണ്ടിരുന്നു. വോട്ടുകള്‍ ഉറപ്പിച്ചിരുന്നു. ആ വോട്ടുകളെല്ലാം ബിജെപിക്ക് തന്നെ വീണിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.

 വിമത ശല്യം

വിമത ശല്യം

പ്രകാശിന്‍റെ ആരോപണങ്ങള്‍ പുതിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. നേരത്തേ തന്നെ കരുവശ്ശേരി,നെല്ലിക്കോട് കുന്ദമംഗലം ഭാഗങ്ങളില്‍ വലിയ പൊട്ടിത്തെറികള്‍ ഉയര്‍ന്നിട്ടുണ്ട്.

 നടപടി

നടപടി

കരുവശ്ശേരിയില്‍ ലോക്കല്‍ സമ്മേളനം നിര്‍ത്തിവെച്ച സാഹചര്യവും ഒരിക്കല്‍ ഉണ്ടായിട്ടുണ്ട്. വിമത ശല്യത്തെ തുടര്‍ന്ന് ഇവിടെ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുകയും ചെയ്തിട്ടുണ്ട്.

 സിപിഎം രംഗത്ത്

സിപിഎം രംഗത്ത്

അതേസമയം പ്രകാശ് ബാബുവിന്‍റെ ആരോപണത്തെ സിപിഎം ജില്ലാ നേതൃത്വം തള്ളി. പ്രാകാശിന്‍റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ​സിപിഎം പ്രതികരിച്ചു.

English summary
prakash babu against cpm and muhammed riyas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X