കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരൂരില്‍ ബിജെപി തന്നെ!! പ്രകാശ് ബാബു സ്ഥാനാര്‍ത്ഥിയാകും? നിലപാട് മാറ്റാതെ ബിഡിജെഎസ്

Google Oneindia Malayalam News

ആലപ്പുഴ: അരൂരില്‍ ബിഡിജെഎസ് പിന്‍മാറിയ സാഹചര്യത്തില്‍ ബിജെപി തന്നെ മത്സരിക്കാന്‍ സാധ്യത. യുവമോര്‍ച്ചാ നേതാവ് പ്രകാശ് ബാബുവിനെയാണ് നേതൃത്വം പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പ്രകാശ് ബാബു.

 aroorprakash

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ മുന്‍ നിരയില്‍ നിന്ന നേതാവാണ് പ്രകാശ് ബാബു. പ്രതിഷേധവുമായി ബന്ധപ്പെട്ട് എട്ട് കേസുകള്‍ പ്രകാശ് ബാബുവിന്‍റെ പേരിലുണ്ട്. അതേസമയം ഇദ്ദേഹത്തെ കൂടാതെ മറ്റ് രണ്ട് പേരുകള്‍ കൂടി ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്.

അരൂര്‍ ബിഡിജെഎസിന് നല്‍കിയ സീറ്റാണ്. നേരത്തേ അരൂരില്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബിജെപി തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ മത്സരിക്കാനില്ലെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി ഇപ്പോള്‍ പറയുന്നത്.
ബിജെപി വാഗ്ദാനം ചെയ്ത ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ പാര്‍ട്ടിക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതില്‍ തീരുമാനം ഉണ്ടാകണമെന്നാണ് തുഷാര്‍ വെള്ളാപ്പള്ളിയുടെ ആവശ്യം. ഇത് അംഗീകരിച്ചില്ലേങ്കില്‍ അരൂരില്‍ മത്സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ തിരുമാനം.

സംസ്ഥാനത്ത് എന്‍ഡിഎ സംവിധാനം തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പ്രവര്‍ത്തിക്കുന്ന ഒന്നാണെന്നും ബിഡിജെഎസ് നേരിടുന്ന അവഗണനയ്ക്ക് പിന്നില്‍ ബിജെപിയാണ് ഉത്തരവാദിയെന്നും ബിഡിജെഎസ് പറയുന്നു.
തങ്ങളുടെ ആവശ്യങ്ങള്‍ ദില്ലിയില്‍ എത്തി തുഷാര്‍ വെള്ളാപ്പള്ളി നേരിട്ട് അമിത് ഷായെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് പരിഗണിക്കാനാവില്ലെന്ന നിലപാടാണ് അമിത് ഷാ കൈക്കൊണ്ടത്.

പാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷംപാലാ ഇഫക്റ്റ്; ബിഡിജെഎസ് ഇടതുപാളയത്തിലേക്ക്? എന്‍ഡിഎയില്‍ ഭിന്നത രൂക്ഷം

കോന്നി; നേതൃത്വത്തിനെതിരെ അടൂര്‍ പ്രകാശ്!! റോബിന്‍ പീറ്റര്‍ വിമതനായേക്കും?

English summary
Prakash Babu to contest in Aroor?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X